മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തിലെ വിസ്മയയുടെ അഭിനയവും ആക്ഷൻ രംഗങ്ങളുമൊക്കെ ഏറെ കയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ, അച്ഛനെയും അമ്മയെയും കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 'മനോരമ ഞായറാഴ്ച'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ രസകരമായ രഹസ്യം പങ്കുവെച്ചത്.''അച്ഛന്‍ ഒരു ദിവസം എട്ട് മുതല്‍ 10 തവണ വരെ അമ്മയെ വിളിക്കും. അച്ഛന്റെ തിരക്കില്‍ ഇത് അത്ഭുതമായി തോന്നിയിട്ടുണ്ട്'' എന്നാണ് വിസ്മയ പറയുന്നത്. പിന്നാലെ മറുപടിയുമായി സുചിത്രയുമെത്തുന്നുണ്ട്.
'പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന്‍ ഭയങ്കര തിരക്കിലായിരിക്കും. സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്‌തേയെന്നാണ്’ എന്നായിരുന്നു സുചിത്രയുടെ മറുപടി.
അതേസമയം മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്. ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം 12 കോടി നേടിയപ്പോള്‍ വിദേശത്തു നിന്നും നേടിയത് 11 കോടിയധികമാണ്.

Comments