സിനിമകളുടെ തിരക്കുകളിൽ നിന്ന് ഇടവേളയെടുത്ത് യൂറോപ്പിൽ സോളോ ട്രിപ്പ് ആസ്വദിക്കുകയാണ് ബോളിവുഡ് താരം വിജയ് വർമ്മ. യാത്രയിലെ മനോഹരമായ നിമിഷങ്ങളും വീഡിയോയുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും ഉയർന്ന സ്ഥലമായ മൗണ്ട് ജങ്‌ഫ്രോയിലെ ഗ്ലേഷ്യർ ടണലുകൾ താരം സന്ദർശിച്ചു. 'ഐസ് ഏജ്' സിനിമകളിലെ ഓർമ്മകളെ ഉണർത്തുന്നതായിരുന്നു ഈ അനുഭവം എന്ന് അദ്ദേഹം കുറിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായി പാരാഗ്ലൈഡിംഗ് അനുഭവിച്ചറിഞ്ഞ സന്തോഷവും താരം പങ്കുവെച്ചു. സൂറിച്ചിലെ തെരുവ് കലകളും മനോഹരമായ കാഴ്ചകളും അദ്ദേഹം ആസ്വദിച്ചു.

യാത്രയുടെ ആദ്യ ഘട്ടത്തിൽ ലൂസർൺ, ടിട്‌ലിസ് എന്നിവിടങ്ങളും താരം സന്ദർശിച്ചിരുന്നു. ഗ്രാഫിറ്റികൾ, പഴയ പാലങ്ങൾ, യൂറോപ്യൻ ടൗൺ സ്ക്വയറുകൾ എന്നിവയൊക്കെ അടങ്ങിയ ചിത്രങ്ങളും അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു.
അതേസമയം, വിഭു പുരി സംവിധാനം ചെയ്ത 'ഗുസ്താഖ് ഇഷ്‌ക്' ആണ് വിജയ് വർമ്മയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്ന്. നസീറുദ്ദീൻ ഷാ, ഫാത്തിമ സന ഷെയ്ഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം നിർമ്മിച്ചത് പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയായിരുന്നു.

Comments