തൃശൂർ: മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബം നിയമനടപടിയുമായി മുന്നോട്ട്. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഫൈസ് അബ്ദുൾ ജലാൽ (17) എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മത്സരത്തിൽ നിന്ന് ഫൈസ് പിന്മാറിയ ശേഷമാണ് എതിരാളി തലയിൽ കിക്ക് ചെയ്തതെന്ന് കുട്ടിയുടെ പിതൃസഹോദരൻ മുജീബ് ആരോപിച്ചു. മത്സരം നിയന്ത്രിക്കുന്നതിൽ റഫറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിച്ചു.
ആദ്യഘട്ടത്തിൽ എതിരാളി ഫൈസിന്റെ ജനനേന്ദ്രിയത്തിൽ കിക്ക് ചെയ്തെങ്കിലും റഫറി ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മത്സരാർഥികൾക്കൊപ്പം റഫറി നീങ്ങണമെന്നും രണ്ട് മീറ്ററിനുള്ളിൽ ഉണ്ടായിരിക്കണമെന്നുമുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നും കുടുംബം പറയുന്നു.
റഫറിയുടെ അനാസ്ഥയ്ക്കും നിരുത്തരവാദപരമായ സമീപനത്തിനുമെതിരെ ഫൈസിന്റെ മാതാപിതാക്കൾ സിബിഎസ്ഇ ചെയർമാന് പരാതി നൽകിയിട്ടുണ്ട്. ഫൈസിന് നീതി ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഈ മാസം മൂന്നിന് വൈകിട്ട് നാഗ്പൂരിലെ ചന്ദ്രപൂരിൽ നടന്ന മത്സരത്തിനിടെയാണ് ഫൈസിന് പരിക്കേറ്റത്. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്കേറ്റ ശക്തമായ പ്രഹരത്തെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിക്കുകയായിരുന്നു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച രാത്രി ഒമ്പതിന് എയർ ആംബുലൻസിൽ ഫൈസിനെ കൊച്ചിയിലെത്തിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അബോധാവസ്ഥയിലുള്ള വിദ്യാർഥി വെന്റിലേറ്ററിൽ ചികിത്സയിലാണ്. ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ഫൈസ്. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് കുടുംബം അറിയിച്ചു.

Comments