കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ജീപ്പിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
വിനു പ്രസാദിന്റെ ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കൂട്ടിരിപ്പിനായാണ് വിനു പ്രസാദ് എത്തിയിരുന്നത്.
ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് വിനു പ്രസാദിനെ സമീപത്ത് നിർത്തിയിട്ട ജീപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതേദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments