വിജയ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 2005 ല്‍ പുറത്തിറങ്ങിയ സച്ചിന്‍. വിജയ്-ജെനീലിയ ജോഡിക്കും സിനിമയിലെ രസകരമായ രംഗങ്ങള്‍ക്കും ഇന്നും വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ സിനിയിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരത്തെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ രംഗത്തിലൂടെ വീണ്ടും കാണാനായതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിയുടെ ശ്രദ്ധനേടുന്നത്.
ചിത്രത്തില്‍ ഒരു ചെറിയ പെണ്‍കുട്ടി വിജയിയോട് ഉങ്ക സ്‌മൈല്‍ ക്യൂട്ട് ആയിരിക്ക് എന്ന പറയുന്ന രംഗമുണ്ട്. ആ പ്രീതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ശ്രദ്ധനേടുന്നത്.
അന്ന് ഓമനത്തം നിറഞ്ഞ മുഖവുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പ്രീതി ഇന്ന് വളര്‍ന്ന് ഗായികയായിരിക്കുകയാണ്. ശര്‍മി എന്ന പേരിലുള്ള താരം ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. 14.4 കെ ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശര്‍മി ഇപ്പോള്‍ വീണ്ടും 'സച്ചിന്‍' ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്.
'സച്ചിന്‍' സിനിമയിലെ പഴയ രംഗം അതേ വേഷവും ലുക്കും പുനഃസൃഷ്ടിച്ചു കൊണ്ടാണ് ശര്‍മി പുതിയ വീഡിയോ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കഥാപാത്രത്തെയും രംഗത്തെയും പുനരാവിഷ്‌കരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ പ്രീതി വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.

അന്നത്തെ കുഞ്ഞ് പ്രീതിയെയും ഇന്നത്തെ ശര്‍മിയെയും ഒരേ ഫ്രെയിമില്‍ കാണാനായതിന്റെ കൗതുകത്തിലാണ് ആരാധകര്‍. 21 വര്‍ഷം കൊണ്ട് വിജയിയുടെ ജീവിതത്തിലും ശര്‍മിയുടെ ജീവിതത്തിലും ഉണ്ടായ മാറ്റങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ ഈ പഴയ രംഗത്തെ വീണ്ടും വൈറലാക്കുന്നത്. '21 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് മുഖ്യമന്ത്രിയായി, പ്രീതി ഗായികയായി'' എന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്.

Comments