കാണുന്നതും കേള്‍ക്കുന്നതുമായ എന്തും കണ്ടന്റാക്കി സോഷ്യല്‍ മീഡിയയിലൂടെ വില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. മറ്റുള്ളവരുടെ വേദനയാണെങ്കില്‍ കൂടി അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാതെ സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിച്ച് മറ്റുള്ളവരുടെ ജീവിതം അവരുടെ പോലും സമ്മതമില്ലാതെ സോഷ്യല്‍ ഇടങ്ങളില്‍ തുറന്നു കാണിക്കുകയാണ്. സ്വകാര്യത എന്നുള്ളത് പൂര്‍ണ്ണമായും നഷ്ടപ്പെട്ട് എന്തും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ കടന്നു കഴിഞ്ഞു.
അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യൂട്യൂബില്‍ തിളങ്ങി നിന്നിരുന്ന ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അയാളുടെ വ്യക്തി ജീവിതത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാതെ കുറെ തെളിവുകള്‍ നിരത്തി ജഡ്ജിയായി വിധി പ്രസ്താവന നടത്തുകയാണ് ഓരോരുത്തരും. അതയാളുടെ മനസ്സിനെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നു പോലും തിരിച്ചറിയാതെയാണ് പലരും അടച്ചാക്ഷേപിക്കുന്നത്.
ഇപ്പോഴിതാ ഈ സംഭവത്തെപ്പറ്റിയുള്ള തന്റെ നിലപാട് കുറിക്കുകയാണ് നടിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ അശ്വതി ശ്രീകാന്ത്. ആരുടെയും പേര് പരാമർശിക്കാതെയാണ് അശ്വതിയുടെ പോസ്റ്റ്. ഇത് അല്ല കണ്ടന്റ് ക്രിയേറ്റിങ് എന്നും ഒരാള്‍ ജീവിതത്തിലെ ഒരു മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരത്തില്‍ പ്രതികരണങ്ങള്‍ നടത്തുന്നത് ഒട്ടും ശരിയല്ലെന്നുമാണ് അശ്വതി കുറിക്കുന്നത്. ‘എല്ലാ വേദനാജനകമായ കഥകൾക്കും നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അശ്വതിയുടെ പോസ്റ്റ്.
‘‘ഒരാള്‍ ദുർബലമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, അപരിചിതർക്കത് അവരുടെ ജീവിതത്തെ വിശകലനം ചെയ്യാനും, അവരുടെ ബന്ധങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്താനും, അവരുടെ വേദനയെ ഉള്ളടക്കമാക്കി മാറ്റാനുമുള്ള ഒരു ക്ഷണമല്ല.
അത് ‘ഉള്ളടക്ക സൃഷ്ടി’ അല്ല. ഒരാളുടെ വേദനയിൽ നിന്ന് പണം സമ്പാദിക്കുക, ആ ആളിന്റെ ജീവിതത്തെ കാഴ്ചവസ്തുവാക്കി അത് മുതലെടുക്കുക എന്നതാണ്.
പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയാവുക എന്നതിനർത്ഥം ഒരിക്കലും അവരുടെ വ്യക്തി ജീവിതത്തെയും വികാരത്തെയും എല്ലാം നിങ്ങളുടെ മുന്നില്‍ അടിയറവ് വെക്കുക എന്നല്ല അർത്ഥം. ഒരല്പം മനുഷ്യത്വം ആകാം...’’ എന്നാണ് അശ്വതി കുറിക്കുന്നത്. അശ്വതിയുടെ ഈ അഭിപ്രായത്തിന് താഴെ നിരവധി പേര് അതിനെ സപ്പോര്‍ട്ട് ചെയ്തുള്ള കമന്റുകള്‍ കുറിക്കുന്നുണ്ട്. ഇതിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Comments