More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഇന്നത്തെ ലെവലിലേക്ക് വരാനുള്ള ഒരു ടേണിങ് പോയിന്റ് ഉണ്ടാക്കിയത് മമ്മൂട്ടിയാണ്; രക്ഷകനായി മാറി ഒരുപാട് സഹായങ്ങള്‍ ചെയ്തു...’ വെളിപ്പെടുത്തി പി.ശ്രീകുമാര്‍

Authored by Web Desk | Last updated: 11 Aug 2026, 11:23 PM | 5 min read

Print
P Sreekumar about Mammootty (Image Source: Instagram)
P Sreekumar about Mammootty (Image Source: Instagram)
തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലൊക്കെ മികച്ച രീതിയില്‍ തിളങ്ങിയിട്ടുള്ള താരമാണ് പി. ശ്രീകുമാര്‍. ബിഗ്സ്ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ സ്​‍ക്രീനിലടക്കം തിളങ്ങി നില്‍ക്കുന്ന താരം 150 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയാണ് അഭിനേതാവെന്ന നിലയില്‍ താരത്തിന് കരിയര്‍ ​‍ബ്രേക്ക് നല്‍കിയ ചിത്രം. എന്നാല്‍ ഇടയ്ക്ക് വലിയ പരാജയങ്ങളും താരം തന്റെ കരിയറില്‍ നേരിട്ടിട്ടുണ്ട്. അതില്‍ നിന്നൊക്കെ കരകയറാനും താരത്തിന് സമയമെടുത്തു.
ഇ​പ്പോഴിതാ നടൻ മമ്മൂട്ടിയുമായുള്ള സ്നേഹ ബന്ധത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ശ്രീകുമാർ.
തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും താൻ ഇന്ന് കാണുന്ന നിലയിലെത്താൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്നും ശ്രീകുമാർ പറഞ്ഞു.
‘‘ആദ്യത്തെ രണ്ട് സിനിമയെടുത്ത് സാമ്പത്തികമായി തകർന്ന് നില്‍ക്കുകയായിരുന്നു. പിടിച്ചു നില്‍ക്കാൻ കമേഴ്ഷ്യല്‍ സിനിമ എടുത്താലേ ഉള്ളൂ എന്നുള്ള അവസ്ഥയിലായി. വാടക വീട്ടിലൊക്കെ കഴിയുകയായിരുന്നു. അപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ട് മമ്മൂട്ടി വിളിച്ചിട്ട് ഞാൻ ഒരു ഡേറ്റ് തരാം ഒരു പടം ചെയ്യു എന്ന് പറയുന്നത് (വിഷ്ണു എന്ന സിനിമ). അയാളാണ് എല്ലാം സംഘടിപ്പിച്ചത്, നമ്മളെ രക്ഷപ്പെടുത്തിയത് അയാളാണ് . അയാളുടെ ഉദ്ദേശം എന്ന് വെച്ചാല്‍ ഇതില്‍ നിന്ന് കുറച്ച്‌ കാശ് കിട്ടി അയാള്‍ ഒരു വീട് ഉണ്ടാക്കട്ടെയെന്നായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ട് വരട്ടെ എന്ന് വിചാരിച്ചിട്ടാണ് അയാള്‍ അത് ചെയ്തത്. അത് അയാള്‍ ഉദ്ദേശിച്ചത് പോലെ തന്നെ സംഭവിച്ചു. നമ്മള്‍ തിരിച്ചു വരികയും ചെയ്തു.
ആ സിനിമയുടെ മമ്മൂട്ടിയെ തൂക്കി കൊല്ലുന്നയിടത്ത് അവസാനം ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാലും അത് രക്ഷപ്പെട്ടു പോയി. അതില്‍ നിന്നാണ് ഞാൻ പിന്നെ അഭിനയത്തിലേക്ക് തിരിയുന്നതും കാശ് ഉണ്ടാക്കുന്നതും നഷ്ടപ്പെട്ട വസ്തുക്കളൊക്കെ വാങ്ങിക്കുകയും ചെയ്യുന്നത്. എന്നെ സംബന്ധിച്ച് യേശുക്രിസ്തു ജനിച്ചു വന്ന് തലയില്‍ തൊട്ട് അനുഗ്രഹിക്കില്ലേ, അതായിരുന്നു മമ്മൂട്ടി. വേണ്ട സമയത്തൊക്കെ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്ത പടത്തിന്റെ കാശ് കൊണ്ടാണ് എന്റെ മകന് എഞ്ചിനിയറിങ് പഠിക്കാനായത്. അവൻ പാസായി വന്നപാടെ തന്നെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ സഹായിച്ചതും മമ്മൂട്ടി തന്നെയാണ്. അതൊന്നും മറക്കാനാവില്ല. ഇന്ന് കാണുന്ന ലെവലിലേക്ക് വരാനുള്ള ഒരു ടേണിങ് പോയിന്റ് ഉണ്ടല്ലോ അതൊക്കെ ഉണ്ടാക്കി വിട്ട ആളാണ് മമ്മൂട്ടി. അദ്ദേഹം എങ്ങനെ പെരുമാറിയാലും ഹൃദയത്തില്‍ നിന്ന് മാറ്റാൻ ആകില്ല. അയാള്‍ നമുക്ക് ഒരു ഉപദ്രവം ചെയ്തിട്ടില്ല.
സുരേഷ് ഗോപിയുമായിട്ടും എനിക്ക് ഭയങ്കര അടുപ്പമാണ്. ആഴ്ചയില്‍ ഒരിക്കല്‍ എന്നെ വിളിക്കും. ഞാൻ രാഷ്ട്രീയ ഗുരു ആണൊന്നൊക്കെ ഒരിടത്ത് പ്രസംഗിച്ചു, അതെനിക്ക് ഒരുപാട് ഭയം ഉണ്ടാക്കി. നടൻ രതീഷിന്റെ ഭാര്യ മരിച്ചപ്പോള്‍ ഞാൻ അവിടെ ചെന്നിരുന്നു. എല്ലാവരും ഹോസ്പിറ്റലില്‍ പോയിരിക്കുന്നു, സുരേഷ് അവിടെയുണ്ട്. അദ്ദേഹം വളരെ വിഷാദനായിട്ട് നില്‍ക്കുകയാണ്. ‘എന്താ സുരേഷ്...’ എന്ന് ചോദിച്ചു, ‘ചേട്ടാ എനിക്ക് രാഷ്ട്രീയത്തില്‍ വരണം പ്രവർത്തിക്കണം എന്ന് ആഗ്രഹമുണ്ട്, ആരും അടിപ്പിക്കുന്നില്ലെന്ന്...’ പറഞ്ഞു.
‘പ്രധാനമന്ത്രിയൊക്കെയായി തനിക്ക് അടുപ്പമുണ്ടല്ലോ, മിസ്ഡ് കോള്‍ വഴി ഒരു മെമ്പർഷിപ്പ് എടുത്തൂടേയെന്ന്...’ എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ അവിടെയിരുന്ന കോള്‍ വിളിച്ചു, മെമ്പർഷിപ്പ് കിട്ടി. പിന്നെയാണല്ലോ സുരേഷ് ഗോപി പ്രവർത്തിച്ചു തുടങ്ങിയത്. അന്നുമുതല്‍ അയാള്‍ പറയുന്നത് ‘ഞാനാണ് അതിന് കാരണക്കാരൻ....’ എന്നാണ്. അത് വട്ടിയൂർക്കാവില്‍ വച്ചുള്ള പ്രസംഗത്തില്‍ പൊതുവില്‍ പറയുകയും ചെയ്തു. സംഭവം സത്യമല്ലെങ്കില്‍ പോലും നമ്മള്‍ ബി.ജെ.പിക്ക് ആളെ പിടിച്ചുകൊടുക്കുകയാണെന്ന് കേട്ടിരിക്കുന്നവര്‍ കരുതില്ലേ. അതിനുശേഷം എന്ത് സംഭവവികാസങ്ങള്‍ ഒക്കെ ഉണ്ടാകുമ്പോഴും വിളിക്കാറുണ്ട് അഭിപ്രായം ചോദിക്കാറുണ്ട്. ഭയങ്കര സ്നേഹമാണ്. മനുഷ്യൻ എന്നുള്ള നിലയില്‍ അയാളെ തള്ളാൻ പറ്റില്ല. അത്രക്ക് ധർമ്മിഷ്ഠനാണ്, പിന്നെ അയാള്‍ക്ക് രാഷ്ട്രീയം അത്ര അറിയില്ലായിരിക്കാം. അതുകൊണ്ടായിരിക്കാം അയാള്‍ എല്ലാം തുറന്ന് പറയുന്നത്...’’ ശ്രീകുമാര്‍ പറഞ്ഞു. കാൻ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാറിന്റെ പ്രതികരണം.













Tags

  • mammootty
  • p sreekumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Trisha Krishnan cryptic post after udayanidhi stalin issue (Image Source: Instagram)

‘ഈ പ്രായത്തിൽ നാടകം കളിക്കുന്നത് നാണക്കേട്; പോയി കുറച്ച് പണം സമ്പാദിച്ച് സമാധാനം കണ്ടെത്തൂ...’ നിഗൂഡത നിറഞ്ഞ പോസ്റ്റുമായി തൃഷ കൃഷ്ണന്‍

Director Vinayan about his mohanlal movie update (Image Source: Facebook)

‘ലാലുമായി 2 കഥകള്‍ ചര്‍ച്ച ചെയ്തു, എന്നാലത് രണ്ടുപേര്‍ക്കും തൃപ്തികരമല്ലായിരുന്നു; പക്ഷേ...’ മോഹന്‍ലാല്‍ സിനിമയുടെ അപ്ഡേറ്റ് പങ്കിട്ട് വിനയന്‍

Aswathy Sreekanth on youtuber akhil's issue (Image Source: Instagram)

‘ഉള്ളടക്ക സൃഷ്ടിയല്ലിത്, കാഴ്ചവസ്തുവാക്കിയുള്ള മുതലെടുക്കലാണ്; ഒരല്പം മനുഷ്യത്വം ആകാം...’ അഖില്‍ വിഷയത്തില്‍ പ്രതികരണം പങ്കിട്ട് അശ്വതി ശ്രീകാന്ത്

Mamta Mohandas (Image Source: Instagram)

‘എന്റെ കഥയുടെ വലിയൊരു ഭാഗമാണിത്...’കാലി​​ഫോര്‍ണിയയിലെ ബിക്സ്ബി പാലത്തെപ്പറ്റി മംമ്ത മോഹന്‍ദാസ്; ബോഡികോൺ മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ താരം

photo-www.instagram.com/ihansika/

"ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്"; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഹൻസിക മോട്‌വാനി

photo-www.instagram.com/ajaydevgn/

സുനിൽ ഷെട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായി അജയ് ദേവ്ഗൺ; വൈറലായി താരങ്ങളുടെ പഴയ ചിത്രം

Comments