തമിഴകം വെട്രി കഴകം അധ്യക്ഷനായും പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായി മാറിയ തമിഴകത്തിന്റെ സ്വന്തം ഇളയദളപതി വിജയ് അധികാരത്തില്‍ കയറിയതു മുതല്‍ തമിഴ് സിനിമാമേഖലയിലും രാഷ്ട്രീയത്തിലും കുറച്ചധികം നാളുകളായി വാര്‍ത്തകള്‍ ഒട്ടും പഞ്ഞമില്ല. വിജയ് രാഷ്ട്രീയത്തില്‍ എത്തിയതിനു പിന്നാലെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചതും അതിലേക്ക് തമിഴകത്തിന്റെ താരറാണി തൃഷയുടെ പേര് വലിച്ചിഴച്ചതും പിന്നീട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തൃഷയെത്തിയതുമടക്കം വാര്‍ത്താപ്രാധാന്യം നേടി.
അതിനു പിന്നാലെ ഈയടുത്ത് കാവേരി ജലപ്രശ്നത്തിൽ തഞ്ചാവൂരിൽ നടന്ന ഒരു പ്രതിഷേധ യോഗത്തിൽ തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഒരു വിവാദപ്രസംഗം നടത്തിയതോടെ വിവാദം കത്തിപ്പടര്‍ന്നു. വിജയ് യുടെയും തൃഷയുടെയും പേരുള്‍പ്പെടുത്തി അശ്ലീല പദപ്രയോഗത്തില്‍ സംസാരിച്ചതിന്റെ പേരില്‍ ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ പേര് ഉൾപ്പെട്ട ദ്വയാര്‍ത്ഥ പദപ്രയോഗ വിവാദത്തിനു ശേഷം നിഗൂഢത നിറഞ്ഞ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുകയാണ് തൃഷ കൃഷ്ണന്. മുത്തശ്ശിയുടെ 98-ാം ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ നടി ആദ്യം പങ്കുവെച്ചതിനു ശേഷമാണ് തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
‘‘ഈ പ്രായത്തിൽ നാടകം കളിക്കുന്നത് നാണക്കേടാണ്... പോയി കുറച്ച് പണം സമ്പാദിച്ച് സമാധാനം കണ്ടെത്തുക...’’ എന്നാണ് ആദ്യത്തെ സ്റ്റോറി. രണ്ടാമത്തെ സ്റ്റോറിയില്‍ ഈവിള്‍ ഐ ഇമോജിയ്ക്കൊപ്പം ‘‘ഒരിക്കൽ നിങ്ങൾ പ്രാർത്ഥിച്ച ഒരു ജീവിതത്താൽ കീഴടക്കപ്പെടുന്നത് എത്ര വലിയ പദവിയാണ്...’’ എന്നും താരം കുറിച്ചിട്ടുണ്ട്. ഉദയനിധിയെയോ വിവാദത്തെയോ നേരിട്ട് പരാമർശിച്ചില്ല തൃഷയുടെ സ്റ്റോറികള്‍.
തൃഷയുടെ അമ്മയും ഒരു നിഗൂഢമായ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. “അവസാനത്തേത്, മികച്ചത്” എന്ന ക്യാപ്ഷനൊപ്പം, വ്യായാമം, ചർമ്മ സംരക്ഷണം, കുടിവെള്ളം കുടിക്കൽ, പണം സമ്പാദിക്കൽ, ആളുകളോട് നല്ല രീതിയിൽ പെരുമാറുക, നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക...’ എന്നീ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ഒപ്പമാണ് പോസ്റ്റ്.

Comments