
നടന്മാരായ സിജു വില്‍സനും ആന്റണി വര്‍ഗീസിനുമൊപ്പം സിംഗപ്പൂരിലെ തെരുവിലൂടെ പാട്ടുപാടി നടക്കുന്ന വീഡിയോ പങ്കുവെച്ച് ഗായകന് സിദ്ധാര്‍ഥ് മേനോന്. ബാംഗ്ലൂര്‍ ഡേയ്സ് സിനിമയിലെ ‘തുമ്പിപ്പെണ്ണേ’ എന്ന ഗാനത്തിലെ ഒരു ഭാഗമാണ് മൂവരും ചേര്‍ന്ന് പാടുന്നത്.
പാട്ടുംപാടി തോളത്ത് കൈയിട്ടുകൊണ്ടാണ് മൂവരും റോഡിലൂടെ നടക്കുന്നത്. പാട്ടിന്റെ താളത്തില്‍ ചുവടുവെക്കുന്നതും വീഡിയോയില്‍ കാണാം. ‘ചെല്ലത്താരകളും ഞാനും പണ്ടേ കൂട്ടാണ്’ എന്നാണ് സിദ്ധാര്‍ഥ് അടിക്കുറിപ്പായി കുറിച്ചത്. വീഡിയോയ്ക്കൊപ്പം സിംഗപ്പൂര്‍ ഡയറീസ് എന്നും സിദ്ധാര്‍ഥ് ചേര്‍ത്തിട്ടുണ്ട്.
സിദ്ധാര്‍ഥ് മേനോന് എന്റര്‍ടെയ്ന്‍മെന്റ്സ് സിംഗപ്പൂരില്‍ സംഘടിപ്പിച്ച നോവ ഓണം എന്ന പരിപാടിക്കായാണ് സിദ്ധാര്‍ഥും സുഹൃത്തുക്കളും സിംഗപ്പൂരില്‍ എത്തിയത്. ജ്യോത്സ്ന രാധാകൃഷന്, സാനിയ അയ്യപ്പന്, മിഥുന് രമേഷ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.







Comments