മലയാള മിനിസ്ക്രീൻ സോഷ്യൽ മീഡിയ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ ആര്‍ജെയാണ് സ്വാതി സുരേഷ് എന്ന അമന് ഭൈമി. നടി വീണ നായരുടെ മുൻപങ്കാളിയായ അമന് ഇക്കഴിഞ്ഞ വര്‍ഷമാണ് തന്റെ സുഹൃത്തായ റീബ റോയിയെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമന് തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇക്കഴിഞ്ഞ ദിവസം താനും റീബയും തങ്ങളുടെ ആദ്യത്തെ കണ്മണിയെ സ്വാഗതം ചെയ്തുവെന്ന് അമന് പങ്കിട്ടിരുന്നു. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിട്ടാണ് ‘അവളിതാ എത്തി’ എന്ന ക്യാപ്ഷനൊപ്പം അമന് തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ തനിക്ക് വലിയൊരു സന്തോഷം നല്കിയ ഭാര്യയ്ക്ക് നന്ദിയും കടപ്പാടും സ്നേഹവും പങ്കിടുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സഹിച്ച ഓരോ വേദനയ്ക്കും, ക്ഷമയുടെ ഓരോ നിമിഷത്തിനും, വഹിച്ച ഓരോ വികാരത്തിനും, ഈ മനോഹരമായ യാത്രയിലുടനീളം കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദിയെന്നും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതിലും കൂടുതൽ താന്‍ റീബയെ സ്നേഹിക്കുന്നുവെന്നുമാണ് അമന് കുറിച്ചിരിക്കുന്നത്.
‘‘പ്രിയപ്പെട്ട എന്റേതിന്...
എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. നീ സഹിച്ച ഓരോ വേദനയ്ക്കും, ക്ഷമയുടെ ഓരോ നിമിഷത്തിനും, വഹിച്ച ഓരോ വികാരത്തിനും, ഈ മനോഹരമായ യാത്രയിലുടനീളം നീ കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദി.
ഞങ്ങളുടെ കൊച്ചു പെൺകുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. നീ ഒരു അമ്മയാകുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്.
എന്റെ പങ്കാളിയോട്, എന്റെ പ്രിയപ്പെട്ടവളോട്, ഇപ്പോൾ നമ്മുടെ കുഞ്ഞിന്റെ ഏറ്റവും സുന്ദരിയായ അമ്മയോട് - ഞാൻ നിന്നോട് അനന്തമായി നന്ദിയുള്ളവനാണ്....വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു...
ഞങ്ങൾ ഒരുമിച്ച് ഒരു ചെറിയ അത്ഭുതത്തെ സ്വാഗതം ചെയ്തു...’’ എന്നാണ് അമന്റെ കുറിപ്പ്. റീബയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കിട്ടാണ് അമന്റെ പോസ്റ്റ്. ആര്യ ബാബു അടക്കമുള്ളവര്‍ അമന്റെ ഈ സ്നേഹക്കുറിപ്പിന് താഴെ ഹൃദയത്തില്‍ നിന്നുള്ള കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നില്ക്കുന്ന വീണ നായരാണ് അമന്റെ ആദ്യ ഭാര്യ. കുറച്ചു നാളുകളായി അകന്നു കഴിയുകയാണെങ്കിലും താനും അമനും തമ്മില്‍ വേര്‍പിരിഞ്ഞെന്ന് വീണ സമ്മതിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തില്‍ താനും വീണയും വേർപിരിഞ്ഞെന്ന് അമന് അറിയിച്ചു. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു അമന്റെയും വീണയുടെയും വിവാഹം. ഈ വിവാഹത്തിൽ ഇവർക്ക് അമ്പാടി എന്ന് വിളിക്കുന്ന ധന്വിന് എന്ന ഒരു മകനുമുണ്ട്. മകന്റെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വിവാഹമോചനശേഷവും വീണ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

Comments