
പുല്‍പ്പള്ളി: ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ പുള്ളിമാനെ ഷോക്കടിപ്പിച്ചു കൊന്ന് ഇറച്ചിയാക്കിയ കേസില്‍ ആനവേട്ടക്കേസ് പ്രതിയടക്കം നാലുപേര്‍ അറസ്‌റ്റില്‍. അമരക്കുനി ദേവശേരിയില്‍ സോമന്‍ (63), ഇറച്ചി പങ്കിട്ടെടുത്ത പള്ളിക്കുന്ന് സ്വദേശികളായ നിഖില്‍ (26), റോഷി (54), ജോയല്‍ ജോസ് (36) എന്നിവരാണ് പിടിയിലായത്. സോമന്റെ വീട്ടില്‍ മാനിറച്ചിയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കല്‍പ്പറ്റ ഫോറസ്‌റ്റ് വിജിലന്‍സ് ടീമും ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സോമന്റെ വീട്ടില്‍ നിന്ന് പുള്ളിമാനെ കൊല്ലാന്‍ ഉപയോഗിച്ച കേബിള്‍ വയറുകള്‍, കമ്പികള്‍, കത്തി, പ്ലാസ്‌റ്റിക് ഷീറ്റ് എന്നിവയും മാനിന്റെ ശരീരഭാഗങ്ങളും കണ്ടെടുത്തു.
തുടര്‍പരിശോധനയില്‍ കേസിലെ രണ്ടാം പ്രതി നിഖിലിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ തിരത്തോക്കും കണ്ടെത്തി. പിടിച്ചെടുത്ത കള്ളത്തോക്ക് കമ്പളക്കാട് പോലീസിന് കൈമാറി.







Comments