തിരുവനന്തപുരം: രാജ്യസഭയില്‍ സി.പി.ഐ.എം എം.പി ഡോ. ജോണ്‍ ബ്രിട്ടാസിനെതിരെ ബി.ജെ.പി എം.പി സുഷ്മിതാ ദേവ് നടത്തിയ 'ലുങ്കി വാല' പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
സ്വന്തം പാര്‍ട്ടി എം.പിയുടെ പ്രസ്താവനയാണെങ്കില്‍ കൂടി അതിനെ ന്യായീകരിക്കാന്‍ താനില്ലെന്നും, സുഷ്മിതാ ദേവ് പറഞ്ഞത് കേവലം വിഡ്ഢിത്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുമ്പ് തനിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും സമാനമായ രീതിയില്‍ 'ലുങ്കി വാല' പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.
അത്തരം വിവരക്കേടുകള്‍ ഏത് പാര്‍ട്ടിയില്‍പ്പെട്ടവര്‍ പറഞ്ഞാലും വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല. തനിക്കെതിരെ ഇത്തരം അധിക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോഴും താനതിനെ ഗൗരവമായി എടുക്കുകയോ പ്രതികരിക്കാന്‍ നില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഞാന്‍ മുണ്ടാണ് ഉടുക്കുന്നത്, അത് ഉടുത്ത് എന്റെ പണികള്‍ കൃത്യമായി ചെയ്യുന്നുണ്ട്. ആര് എന്ത് പറയുന്നു എന്നത് അവരുടെ മാത്രം കാര്യമാണ്. ഇത്തരം പ്രസ്താവനകള്‍ വംശീയത ആണെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ച് ആളുകളുടെ വിവരക്കേട് മാത്രമാണ്. ഞാന്‍ ഉടുക്കുന്നത് ലുങ്കിയല്ല, മുണ്ടാണെന്ന് ബ്രിട്ടാസിന് വിശദീകരിക്കണമെങ്കില്‍ അദ്ദേഹം അത് ചെയ്യട്ടെയെന്നും പറഞ്ഞു.

Comments