ബംഗലുരു: ബൈക്ക് ഗട്ടറില്‍ ചാടി വഴിയില്‍ തെറിച്ചുവീണ മലയാളിയുവതി ചരക്കുലോറി കയറിയിറങ്ങി മരിച്ചു. ബംഗലുരുവിന്റെ പ്രാന്തപ്രദേശത്ത് വെച്ചുണ്ടായ ദാരുണമായ അപകടത്തില്‍ 32-കാരിയായ മലയാളിയുവതി മേധയാണ് മരിച്ചത്. ബെംഗളൂരു ഹെബ്ബഗോഡിയിലാണ് സംഭവം. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
സുഹൃത്ത് അജയ് ഗുരുവിനൊപ്പം ഹെബ്ബഗോഡി അനന്തനഗറിന് സമീപം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പുറകില്‍ നിന്നുവന്ന ചരക്കുവാഹനം കയറിയിറങ്ങുകയായിരുന്നു. തെറിച്ചുവീണ മേധയ്ക്ക് എഴുന്നേല്‍ക്കാനോ രക്ഷപ്പെടാനോ സമയം ലഭിക്കുന്നതിന് മുന്‍പ് തന്നെ പുറകില്‍ നിന്നുവന്ന വാഹനം കയറിയിറങ്ങി മരണം സംഭവിക്കുകയുമായിരുന്നു.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുമ്പോഴും, റോഡിന്റെ മോശം അവസ്ഥയാണ് ഇതിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അധികൃതരുടെ അശ്രദ്ധ കാരണം മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞതില്‍ രോഷാകുലരായ നാട്ടുകാര്‍, കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സംഭവസ്ഥലത്ത് പ്രതിഷേധിച്ചു. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ തകര്‍ന്നു കിടക്കുന്ന റോഡുകളെച്ചൊല്ലി വന്‍ പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്.

Comments