ദില്ലി: ഓണക്കാലത്ത് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി.
ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന മലയാളികൾക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി എംപി പറഞ്ഞു. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം കൂടുതൽ രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ഓണക്കാലത്ത് അധിക, പ്രത്യേക സർവീസുകൾ അനുവദിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഉയർന്ന ആവശ്യകതയുള്ള റൂട്ടുകളിൽ അധിക ഫ്രീക്വൻസികളും ആവശ്യമായ സ്ലോട്ടുകളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളും വർധിപ്പിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. വിഷയം അടിയന്തരമായി ലോക്സഭയിൽ ഉന്നയിക്കുന്നതിനായി ശൂന്യവേളയിൽ നോട്ടീസും നൽകിയതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
ഓണക്കാലത്തെ യാത്രാ ആവശ്യം മുതലെടുത്ത് അന്യായമായി വിമാനക്കൂലി വർധിപ്പിക്കുന്നത് ഒഴിവാക്കാൻ ഡിജിസിഎ ടിക്കറ്റ് നിരക്കും സീറ്റ് ലഭ്യതയും കർശനമായി നിരീക്ഷിച്ച് ആവശ്യമായ ഇടപെടൽ നടത്തണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസികളെയും സാധാരണക്കാരെയും അമിത വിമാനക്കൂലി മൂലം ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ്–കേരള സെക്ടറുകൾക്ക് പ്രത്യേക പരിഗണന നൽകി കേരളത്തിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി വർധിപ്പിക്കുകയും അമിത വിമാനക്കൂലി നിയന്ത്രിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

Comments