ദില്ലി: പ്രായമല്ല, പ്രകടനമായിരിക്കണം ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന മാനദണ്ഡമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിർത്തുന്നുണ്ടെങ്കിൽ വിരാട് കോലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് ടീമിൽ തുടരണമെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി അടുത്ത വർഷം നടക്കുന്ന ലോകകപ്പ് സമയത്ത് രോഹിത്തിന് 40-ഉം കോലിക്ക് 39-ഉം വയസാകും. എന്നാൽ പ്രായം ഒരിക്കലും ടീമിലെത്തുന്നതിനുള്ള തടസമാകരുതെന്നാണ് ഹർഭജന്റെ നിലപാട്.
അർജന്റീനയെ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോൾ ലയണൽ മെസിക്ക് 39 വയസായിരുന്നുവെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനം നടത്താനും കളിയിൽ നിർണായക സ്വാധീനം ചെലുത്താനും സാധിക്കുന്നുണ്ടെങ്കിൽ പ്രായം പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ഫിറ്റ്നസിൽ പിടിച്ചുനിൽക്കുകയും റൺസ് നേടുകയും ചെയ്യാൻ കോലിക്കും രോഹിത്തിനും കഴിയുന്നുണ്ടെങ്കിൽ മറ്റൊന്നും നോക്കേണ്ടതില്ലെന്നും ഹർഭജൻ വ്യക്തമാക്കി.
2027 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുമ്പോൾ ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഇരുവരുടെയും പരിചയസമ്പത്തിനെ പൂർണമായി വിശ്വസിക്കണമെന്നും ഹർഭജൻ പറഞ്ഞു. വൈഭവ് സൂര്യവംശിയെക്കാൾ കൂടുതൽ പ്രതീക്ഷകൾ രോഹിത്തിലും കോലിയിലുമാണ് തനിക്കുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുവതാരങ്ങൾക്ക് മികച്ച കഴിവുണ്ടെങ്കിലും കോലിക്കും രോഹിത്തിനുമുള്ള 300-ഓളം മത്സരങ്ങളുടെ അനുഭവസമ്പത്ത് വലിയ നേട്ടമാണെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

Comments