കൊച്ചി: അര്‍ജന്റീനയുടെ കേരള സന്ദര്‍ശന തട്ടിപ്പില്‍ സര്‍ക്കാര്‍ അന്വേഷണത്തിലേക്ക്. കായികവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക. സര്‍ക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്‌പോണ്‍സറുടെ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ അന്വേഷണ പരിധിയില്‍ ഉണ്ടാകും.
വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന സര്‍ക്കാരിന് ചില്ലിക്കാശ് നഷടമുണ്ടായില്ലെന്ന മുന്‍ കായികമന്ത്രിയുടെ പ്രതികരണമെങ്കിലും സ്‌പെയിനില്‍ പോയതിന്റെയും അതിനായി പണം ചെലവഴിച്ചതിന്റെയും രേഖകള്‍ പുറത്തുവന്നതോടെ എല്‍ഡിഎഫും പ്രതിരോധത്തിലായിരിക്കുകയാണ്. മെസിയേയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിലും ചട്ടലംഘനത്തിലും, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇടപാടില്‍ സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ഇടപെട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുന്‍ കായികമന്ത്രി.
അതേസമയം കായികവകുപ്പിന്റെ റിപ്പോര്‍ട്ട് തന്റെ കൈവശം കിട്ടിയിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് പഠിച്ചുവരികയാണെന്നും ഏത് നിലയിലുള്ള അന്വേഷണം വേണമെന്ന് പരിശോധിച്ച് തീരുമാനം എടുക്കുമെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതാണെങ്കില്‍ ആ നിലയ്ക്ക് വിടുമെന്നും പറഞ്ഞിരുന്നു.

Comments