കൊച്ചി: അര്‍ജന്റീനയുടെ കേരളസന്ദര്‍ശന തട്ടിപ്പിലെ സാമ്പത്തീകക്രമക്കേട് അന്വേഷിച്ച് ഇ.ഡി.യും. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. വിദേശത്തേക്ക് പണം കൈമാറിയതിനെ തുടര്‍ന്നാണ് ഇ.ഡി. അന്വേഷണം വരുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറിയ കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ സാമ്പത്തീക ക്രമക്കേട് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിവരശേഖരണവും പ്രാഥമിക പരിശോധനയും തുടങ്ങിയിരിക്കുന്നത്.
നേരത്തേ ഇക്കാര്യത്തില്‍ ഇ.ഡി. യുടെ കൊച്ചി വിഭാഗം യോഗം ചേര്‍ന്നിരുന്നു. വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങള്‍ ആദായനികുതി വകുപ്പിന്റെ പരിധിയില്‍ വരുന്നതാണെങ്കിലും ആ വശവും ഇഡിയുടെ പരിഗണനയിലുണ്ട്. പണം നല്‍കിയത് ചട്ടപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സ്‌പോണ്‍സര്‍ വ്യക്തമാക്കുന്നതെങ്കിലും പണം വിദേശത്തേക്ക് പോയതില്‍ ചട്ടലംഘനമുണ്ടോ എന്ന് ഇ.ഡി. കൃത്യമായി പരിശോധിക്കും. പരിപാടിയില്‍ സംസ്ഥാനത്തിന് 25 കോടിയുടെ സാമ്പത്തീകനഷ്ടം ഉണ്ടാക്കിയതായിട്ടാണ് കെ.മുരളീധരന്‍ പ്രതികരിച്ചത്.
കായികവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാരും ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക. സര്‍ക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്‌പോണ്‍സറുടെ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ അന്വേഷണ പരിധിയില്‍ ഉണ്ടാകും. വരാത്ത മെസ്സി വരുമെന്ന പറഞ്ഞ് ഉണ്ടാക്കിയ നഷ്ടത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കണ്ടത് മഞ്ഞുമലയുടെ അറ്റംമാത്രമാണെന്നും ചട്ടലംഘനങ്ങളില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞു.

Comments