ഇടുക്കി: എഴുകുംവയലിൽ മകന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത് അതിക്രൂരമായി. പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ലഹരിക്ക് അടിമയായ മകൻ അജീഷ് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മാതാപിതാക്കളെ മർദിച്ച ശേഷം വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടികൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം പ്രതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. ഒടുവിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
നേരത്തെ പ്രതിയെ ലഹരിമുക്ത കേന്ദ്രത്തിൽ അടക്കം പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് വന്നതിന് ശേഷം വീണ്ടും ലഹരി ഉപയോഗിക്കുകയും വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തുവെന്നാണ് വിവരം. കസ്റ്റഡിയിലുള്ള പ്രതി ലഹരിയിലായതിനാൽ ചോദ്യം ചെയ്യണമെങ്കിൽ സമയമെടുക്കുമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Comments