കരൂർ: നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവാവിനെ അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം.
കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്യനാണ് ആക്രമിക്കപ്പെട്ടത്. കൊച്ചുമകളിൽ നിന്ന് പീഡനവിവരം അറിഞ്ഞതിനെ തുടർന്ന് മുത്തശ്ശി യുവാവിനെ തിരക്കി ഇറങ്ങുകയായിരുന്നു. തുടർന്ന് അരിവാൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയെന്നാണ് റിപ്പോർട്ട്.
സംഭവമറിഞ്ഞ നാട്ടുകാരും യുവാവിനെ മർദിച്ചതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ മാണിക്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ പത്തോളം മുറിവുകളുണ്ടെന്നാണ് വിവരം.
സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. നാല് വയസുകാരിക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്.

Comments