തിരുവനന്തപുരം: ക്ഷേമപ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ആരുടെയും ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മൾ കടന്നുവന്നതെന്നും, നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരും സമൂഹവും ആ കുടുംബങ്ങളെ ചേർത്തുപിടിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയും നമ്മൾ അതിജീവിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സമീപനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതിയും മതവും ലിംഗവിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാൻ ആകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊർജ്ജവുമെന്നും, അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പട്ടിണി, രോഗം, തൊഴിലില്ലായ്മ എന്നിവ ഏതു ജനതയെയും പിന്നോട്ട് വലിക്കുന്ന മൂന്ന് കാര്യങ്ങളാണെന്നും, സ്വാതന്ത്ര്യത്തിന്റെ വർഷങ്ങൾ പിന്നിടുമ്പോഴും രാജ്യത്തും കേരളത്തിലും ഇവ ഇന്നും അവശേഷിക്കുന്നു എന്നത് യാഥാർത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യവും ലോകവും കേരളവും പ്രത്യേകമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ വേളയിൽ, നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് എന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments