More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

റെയിൽവെ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ. കോളി; പാലക്കാട്ടെയും കോയമ്പത്തൂരെയും വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യം

Authored by Web Desk | Last updated: 16 Aug 2026, 9:22 AM | 1 min read

Print

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ ഉൾപ്പെടെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നിന്നുള്ള ജലത്തിൽ ഇ. കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ബാക്ടീരിയയാണിത്.

റെയിൽവെ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ. കോളി; പാലക്കാട്ടെയും കോയമ്പത്തൂരെയും വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യം
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ ഉൾപ്പെടെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നിന്നുള്ള ജലത്തിൽ ഇ. കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ബാക്ടീരിയയാണിത്.

2019-20 മുതൽ 2023-24 വരെയുള്ള കാലയളവിലെ ടെസ്റ്റ് ഓഡിറ്റിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സി.എ.ജി വ്യക്തമാക്കി.യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി റെയിൽവേ മന്ത്രാലയം നിരവധി മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും സോണുകൾ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. വാട്ടർ കൂളറുകളിൽ നിന്നുള്ള കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യവും വാഷ്‌റൂമുകളിലെ ശുചിത്വമില്ലായ്മയും ഉൾപ്പെടെയുള്ള വ്യാപക ക്രമക്കേടുകൾ ഇതിലൂടെ വ്യക്തമായി.

പല സ്റ്റേഷനുകളിലും കുടിവെള്ളത്തിന്റെ ബാക്ടീരിയ പരിശോധനകൾ കൃത്യമായി നടത്തിയിരുന്നില്ല. ഓഡിറ്റ് ചെയ്ത സ്റ്റേഷനുകളിൽ ഭൂരിഭാഗവും യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മുംബൈ സിഎസ്എംടി, ഹൗറ, ന്യൂ ഡൽഹി തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ പോലും ഇതിൽ ഉൾപ്പെടുന്നു.

2022-23 കാലയളവിൽ നാല് സോണുകളിലെ എട്ട് സ്റ്റേഷനുകളിലും, 2023-24 കാലയളവിൽ അഞ്ച് സോണുകളിലെ 11 സ്റ്റേഷനുകളിലും ടോട്ടൽ കോളിഫോം ബാക്ടീരിയകൾ ഒഴികെയുള്ള ബാക്ടീരിയോളജിക്കൽ പരിശോധനകൾ തൃപ്തികരമല്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി. സിഎജിയുടെ റിപ്പോർട്ട് പ്രകാരം, "ആറ് സോണുകളിലെ 59 സ്റ്റേഷനുകളിൽ കുടിവെള്ളത്തിന്റെ ബാക്ടീരിയോളജിക്കൽ പരിശോധന നടത്തിയിട്ടില്ല." ഈ റിപ്പോർട്ട് ഓഗസ്റ്റ് 12-ന് പാർലമെന്റിൽ സമർപ്പിച്ചു.

"സതേൺ റെയിൽവേയിലെ രണ്ട് സ്റ്റേഷനുകളിലെയും (കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ), സൗത്ത് സെൻട്രൽ റെയിൽവേയിലെ ഒരു സ്റ്റേഷനിലെയും (ഹൈദരാബാദ്), സെൻട്രൽ റെയിൽവേയിലെ നാല് സ്റ്റേഷനിലെയും (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല), ഈസ്റ്റേൺ റെയിൽവേയിലെ ഒരു സ്റ്റേഷനിലെയും (മധുപുർ) വാട്ടർ കൂളറുകളിൽ നിന്നുള്ള ജലത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം പോസിറ്റീവ് ആണെന്ന് കണ്ടെത്തി," എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജലവിതരണ സംവിധാനങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും, കുടിവെള്ളത്തിന്റെ ഗുണനിലവാരം സമഗ്രമായി പരിശോധിക്കണമെന്നും സിഎജി റെയിൽവേയോട് ആവശ്യപ്പെട്ടു.

Tags

  • e coli bacteria
  • railway drinking water
  • palakkad

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘ദിമാഗി നക്സൽ' ആയതിൽ അഭിമാനിക്കുന്നുവെന്ന് പി. ചിദംബരം; വിവാദം കൊഴുപ്പിക്കാൻ കോൺഗ്രസ്

‘ദിമാഗി നക്സൽ' ആയതിൽ അഭിമാനിക്കുന്നുവെന്ന് പി. ചിദംബരം; വിവാദം കൊഴുപ്പിക്കാൻ കോൺഗ്രസ്

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു; രണ്ട് ജീവനക്കാർക്ക് പരിക്ക്

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു; രണ്ട് ജീവനക്കാർക്ക് പരിക്ക്

കാസർകോട് അച്ഛനും പ്ലസ്ടു വിദ്യാർത്ഥിനിയായ മകളും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അച്ഛനും പ്ലസ്ടു വിദ്യാർത്ഥിനിയായ മകളും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ആരും മോഷ്ടിച്ചിട്ടില്ല; എരുമേലിയിൽ പറഞ്ഞത് തെറ്റ്; ബിജെപി ഫണ്ട് തട്ടിപ്പ് പ്രസംഗത്തിൽ മാപ്പു ചോദിച്ച് പിസി

ആരും മോഷ്ടിച്ചിട്ടില്ല; എരുമേലിയിൽ പറഞ്ഞത് തെറ്റ്; ബിജെപി ഫണ്ട് തട്ടിപ്പ് പ്രസംഗത്തിൽ മാപ്പു ചോദിച്ച് പിസി

പൂഞ്ഞാറിലെ ബിജെപി ഫണ്ട് തട്ടിച്ചുവെന്ന് പി.സി ജോർജ്; ബിജെപിയുടെ കാശുകൊണ്ട് കാർ മേടിച്ചാൽ ഇടിച്ചുപോകുമെന്ന് ശാപം!

പൂഞ്ഞാറിലെ ബിജെപി ഫണ്ട് തട്ടിച്ചുവെന്ന് പി.സി ജോർജ്; ബിജെപിയുടെ കാശുകൊണ്ട് കാർ മേടിച്ചാൽ ഇടിച്ചുപോകുമെന്ന് ശാപം!

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ വൻ തീപ്പിടിത്തം; ഫയർഫോഴ്സ് സ്ഥലത്ത്, തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ വൻ തീപ്പിടിത്തം; ഫയർഫോഴ്സ് സ്ഥലത്ത്, തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു

Comments