രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ആശംസകളുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ വെള്ള കുർത്തയും പാന്റും ധരിച്ചുള്ള തന്റെ എഐ-ടാഗ് ചെയ്ത ചിത്രത്തിനൊപ്പമാണ് ഷാരൂഖ് ഖാൻ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. ഒരു ഇന്ത്യൻ പൗരനായതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ താരം, ഇന്ത്യക്കാരനാകുന്നതിലെ പ്രത്യേകതയും രാജ്യത്തിന്റെ വൈവിധ്യവും കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.
‘എല്ലാവർക്കും വളരെ സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ.. ഇന്ത്യക്കാരനാകുന്നതിൽ എന്തോ ഒരു പ്രത്യേകതയുണ്ട്... വർണ്ണങ്ങൾ, വൈരുദ്ധ്യങ്ങൾ, മനോഹരമായ വ്യത്യാസങ്ങൾ, ആത്മാവ്, എല്ലാറ്റിനുമുപരിയായി നമ്മേക്കാൾ വലിയ ഒന്നിന്റെ ഭാഗമാണ് എന്ന തോന്നൽ... നമ്മുടെ രാജ്യം. നമ്മുടെ കൈവശമുള്ളവയെ നമ്മൾ എപ്പോഴും വിലമതിക്കുകയും, രാജ്യത്തെ അഭിമാനകരമാക്കാൻ നമ്മൾക്ക് കഴിയുംവിധം ചെറിയ സംഭാവനകൾ നൽകുകയും ചെയ്യാം. ഒരു ഇന്ത്യൻ പൗരനായതിൽ അഭിമാനിക്കുന്നു, അത് സ്നേഹിക്കുന്നു. ജയ് ഹിന്ദ്,’ ഷാരൂഖ് ഖാന്റെ വാക്കുകൾ.

ഷാരൂഖ് ഖാന് പുറമെ അമിതാഭ് ബച്ചൻ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രാം ചരൺ, കരീന കപൂർ ഖാൻ, ആർ. മാധവൻ, അനുപം ഖേർ, യാഷ്, പ്രിയങ്ക ചോപ്ര തുടങ്ങിയ പ്രമുഖ താരങ്ങളും സ്വാതന്ത്ര്യദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു.
അതേസമയം, ഇന്നലെ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും 'വികസിത് ഭാരത്' എന്ന കാഴ്ചപ്പാടിലേക്ക് ഓരോ പൗരനും സംഭാവന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Comments