ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'ദിമാഗി നക്സൽ' (ആശയപരമായ നക്സൽ) പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. താൻ ഒരു 'ദിമാഗി നക്സൽ' ആയതിൽ അഭിമാനിക്കുന്നുവെന്നാണ് ചിദംബരം എക്സിൽ കുറിച്ചത്. ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 'ദിമാഗി നക്സൽ' മാനസികാവസ്ഥയിലുള്ളവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ പ്രധാനമന്ത്രി ജനങ്ങളോടും അധികാരികളോടും ആവശ്യപ്പെട്ടത്.
മാവോയിസ്റ്റുകൾക്കെതിരെ 2014 മുതൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയായിരുന്നു പ്രധാനമന്ത്രി. 3,550-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത കാട്ടിലെ മാവോയിസ്റ്റ് കലാപത്തെ വലിയ തോതിൽ അവസാനിപ്പിച്ചു. എന്നാൽ, മാവോയിസ്റ്റ് മാനസികാവസ്ഥയുള്ളവർ മുൻകാലങ്ങളിൽ സർക്കാർ കമ്മിറ്റികളിൽ ഉന്നത പദവികൾ വഹിക്കുകയും നയങ്ങളെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. സായുധ മാവോയിസ്റ്റ് ഹിംസ അവസാനിച്ചുവെങ്കിലും, സ്ഥാപനങ്ങളിൽ ഇപ്പോഴും ആശയപരമായ നക്സൽ ചിന്താഗതി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രിയുടെ പ്രമാർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. എന്താണ് 'ദിമാഗി നക്സൽ' എന്നതിന്റെ അർത്ഥമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. നേരത്തെ രാഷ്ട്രീയ എതിരാളികളെ 'അർബൻ നക്സൽ' എന്ന് വിളിച്ചതിനെയും അദ്ദേഹം ഓർമ്മിപ്പിച്ചു. ഔദ്യോഗികമായി അത്തരം പദങ്ങൾക്ക് നിയമപരമായ നിർവചനമില്ലെന്ന് ആഭ്യന്തര മന്ത്രി മുൻപ് പാർലമെന്റിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ എതിരാളികളെ ആദ്യം അപഹസിക്കുകയും, പിന്നീട് അതേ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കോൺഗ്രസ് നേതാക്കളെ നേരിട്ട് ഉദ്ദേശിച്ചല്ല 'ദിമാഗി നക്സൽ' എന്ന് പരാമർശിച്ചതെന്ന് ബിജെപി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈൻ വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് നേതാക്കൾ സ്വയം ആ പദവി ഏറ്റെടുക്കുകയാണെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments