ആലപ്പുഴ: നടൻ ദേവൻ ബി.ജെ.പി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഒരു പരിപാടിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് ദേവൻ പറഞ്ഞു.
2021ലാണ് ബിജെപിയിൽ എത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ല. എന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ല. 5 വർഷം കേരള ബിജെപിക്കൊപ്പം നിന്നിട്ടും യോജിച്ചു പോകുന്നില്ല. രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 2021 മാർച്ചിൽ ദേവൻ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. 17 വർഷം മുമ്പ് അദ്ദേഹം രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടി (കെപിപി) ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ലയിപ്പിച്ചാണ് ദേവൻ പാർട്ടിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച ‘വിജയയാത്ര’യുടെ സമാപനച്ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ലയനം പ്രഖ്യാപിച്ചത്.2023 ഡിസംബർ മാസത്തിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി ദേവനെ നിയമിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ദേവനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു ഈ തീരുമാനം.

Comments