തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയഗീതമായ വന്ദേമാതരം പൂർണമായി ഒഴിവാക്കിയത് യുഡിഎഫ് സർക്കാരിന്റെ ബോധപൂർവമായ തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വിഷയത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും ഇത് വെറുതെ വിടില്ലെന്നും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന എന്നിവിടങ്ങളിലും ബിജെപി ഇതര സർക്കാർ ഭരിക്കുന്ന ഹിമാചൽ പ്രദേശിലും വന്ദേമാതരം ആലപിച്ചപ്പോൾ കേരളം മാത്രമാണ് ഇത് പൂർണമായി ഒഴിവാക്കിയതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
വി.ഡി. സതീശൻ സർക്കാരിന് മേൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചെലുത്തുന്ന സമ്മർദമാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അത് പരസ്യമായി ലംഘിച്ചെന്നും ദേശീയ ഗാനം ആലപിക്കാതിരിക്കാൻ സർക്കുലർ ഇറക്കിയ നടപടിക്ക് ഗുരുതരമായ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദലി ജിന്നയുടെ മാതൃകയിലുള്ള വിഭജന രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കാനാണ് മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിക്കുന്നതെന്നും ഇതിനെ ബിജെപിയും യുവമോർച്ചയും ശക്തമായി ചെറുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പാതിവഴിയിൽ നിർത്തിവെക്കാൻ സോണിയ ഗാന്ധി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Comments