ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെതിരെ തമിഴ്നാട് ഡിജിപിക്ക് പരാതി. വിവാദ പരാമർശവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യമായ നിയമവകുപ്പുകൾ പ്രകാരം നാഗേന്ദ്രനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ചെന്നൈയിലെ ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന പൊതുപരിപാടിക്കിടെയാണ് വിവാദ പരാമർശം ഉണ്ടായത്. തമിഴ്നാട് നിയമസഭയിൽ വിജയ് ഉന്നയിച്ച ചില ചോദ്യങ്ങളെയും അദ്ദേഹം നടത്തിയ 'കുട്ടിക്കഥ' പരാമർശങ്ങളെയും പരിഹസിക്കുന്നതിനിടെയാണ് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം നടത്തിയതെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ രാഷ്ട്രീയ പ്രതിഷേധവും ശക്തമായി. ഇത് രാഷ്ട്രീയ വിമർശനത്തിന്റെ പരിധി വിട്ടതാണെന്നും വിജയ്‌യുടെ വ്യക്തിജീവിതത്തെയും മാതാവിനെയും അനാവശ്യമായി പരാമർശിച്ച് അപമാനിച്ചെന്നുമാണ് പരാതിക്കാരന്റെ ആരോപണം.
പരിപാടിയുടെ പൂർണമായ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് സൂക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments