ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ 'കേരള' എന്ന പേരുമാറ്റി 'കേരളം' എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നേരത്തെ രാജ്യസഭയും ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഇനി കേരളം എന്നാകും രേഖപ്പെടുത്തുക. ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും കേരളം എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.
പുതിയ മാറ്റത്തോടെ സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫീസുകള്‍ വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകള്‍, സീലുകള്‍, ലെറ്റര്‍ പാഡുകള്‍, ലോഗോകള്‍ എന്നിവ മാറ്റണം. സര്‍ട്ടിഫിക്കറ്റുകള്‍, ഗസറ്റുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകള്‍ പുതിയ പേരില്‍ അച്ചടിക്കേണ്ടി വരും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റല്‍ ഡേറ്റാബേസിലും വെബ്സൈറ്റിലും യു.ആര്.എല്ലിലും മാറ്റം വരുത്തണം.

Comments