
കാലങ്ങളായി സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അടിസ്ഥാനമായി കണ്ടിരുന്ന ഒന്നാണ് വിവാഹം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനാപൂര്‍വം നടക്കുന്ന ഈ ചടങ്ങ് രണ്ട് വ്യക്തികളെയും കുടുംബങ്ങളെയും തമ്മില്‍ ഒന്നിപ്പിക്കുന്നു. ൈക്രസ്തവ, ഹിന്ദു വിശ്വാസപ്രകാരം വിവാഹം കൂദാശയാണെങ്കില്‍, മുസ്ലീം മതത്തില്‍ അതൊരു ഉടമ്പടിയാണ്. ഏത് മതവിശ്വാസമായാലും പരസ്പര വിശ്വാസവും വിശ്വസ്തതയുമാണ് ദാമ്പത്യത്തിന്റെ അടിത്തറ. രാമായണത്തിലെയും ബൈബിളിലെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ, മനുഷ്യജീവിതത്തിന്റെ ഭദ്രതയ്ക്ക് പരസ്പരമുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. മരണം വരെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് ജീവിക്കണമെന്നതായിരുന്നു എല്ലാ സമൂഹങ്ങളുടെയും കാഴ്ചപ്പാട്. അനിയന്ത്രിത ലൈംഗിക ജീവിതം മനുഷ്യവംശത്തിന്റെ നാശത്തിന് ഇടയാക്കുമെന്നും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും പൊതുസമൂഹം അംഗീകരിക്കുന്നില്ലെന്നും ഉള്ള കാഴ്ചപ്പാടുകള്‍ ഇതിന്റെ ഭാഗമാണ്.കത്തോലിക്കാ സഭയിലെ പുരോഹിതന്മാരും സന്യാസിനികളും ഹൈന്ദവ ആശ്രമങ്ങളിലെ പുരോഹിതന്മാരും നിത്യബ്രഹ്മചര്യം പാലിക്കുന്നവരാണ്. ഇവരുടെ ബ്രഹ്മചര്യമായിരുന്നു സമൂഹം ഇവര്‍ക്ക് നല്കിയ ഏറ്റവും വലിയ അംഗീകാരം. മറ്റ് ൈക്രസ്തവ സഭകളിലെ പുരോഹിതന്മാര്ക്ക് വിവാഹം കഴിക്കാം. എന്നാല്‍, ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഔദ്യോഗിക വിവാഹമില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്നതും, വിവാഹത്തിന് മുമ്പ് ഒന്നിച്ച് ജീവിക്കുന്നതും, മൊഴിചൊല്ലലും വിവാഹമോചനങ്ങളും സമൂഹം അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് സ്ഥിതി മാറി. ൈക്രസ്തവ കുടുംബങ്ങളില്‍ പോലും വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നു. മുസ്ലീം സമുദായത്തില്‍ മൊഴിചൊല്ലല്‍ സാധാരണമായിരിക്കുന്നു. ഔദ്യോഗിക വിവാഹത്തിന് മുമ്പ് കുഞ്ഞുങ്ങള്‍ ജനിക്കുന്നതും ഹോമോസെക്ഷ്വല്‍ ജീവിതരീതികളും സമൂഹം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. യുവതി യുവാക്കള്‍ പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതും ജീവിതം ചെറുപ്പത്തിലേ ആസ്വദിക്കുന്നതും ഇന്നത്തെ നിത്യകാഴ്ചയാണ്.
ഈ മാറ്റങ്ങളുടെ തുടര്‍ച്ചയെന്നോണം, ബ്രിട്ടന് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ 'ലിവിങ് ടുഗെദര്‍' സംവിധാനത്തിന് നിയമപ്രാബല്യം നല്‍കാനുള്ള തയാറെടുപ്പിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. അത്തരം നിയമനിര്‍മാണങ്ങള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയെയും നിലനില്‍പ്പിനെയും എങ്ങനെ സ്വാധീനിക്കുമെന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.



Comments