
ജെറുസലേം: ഇസ്രയേലില്‍ വയോധികരായ ദമ്പതികളുടെ 'കെയര്‍ ഗിവറാ'യി ജോലി ചെയ്തിരുന്ന ഇന്ത്യന്‍ പൗരന് കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാളിലെ കലിംപോങ് സ്വദേശിയായ രാജീവ് ആചാര്യ (40) ആണ് മരിച്ചത്. ജൂലൈ 23-നാണ് തൊഴിലുടമയുടെ ജെറുസലേമിലെ വസതിയില്‍ രാജീവിനു നേരെ ക്രൂരമായ ആക്രമണമുണ്ടായത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രാജീവിന് ശരീരമാസകലം ഗുരുതരമായി പരുക്കേല്‍ക്കുകയും, അമിതമായി രക്തം വാര്‍ന്നുപോയി മരിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൊഴിലുടമകളുടെ പേരക്കുട്ടി ആവിയോര് സാക്കെന്‍ എതിരെ ഇസ്രയേലി അധികൃതര്‍ കുറ്റപത്രം സമര്‍പ്പിച്ചു. കസ്റ്റഡിയിലുള്ള പ്രതിക്കെതിരേ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി കൊല്ലപ്പെട്ട രാജീവിന്റെ ബന്ധുക്കളെ വിവരം ഔദ്യോഗികമായി വിവരമറിയിച്ചിട്ടുണ്ട്. ഇസ്രയേലില്‍ നിര്‍മാണ, കെയര്‍ ഗിവിങ് മേഖലകളിലായി 42,000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.






Comments