തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും നൽകുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപ അനുവദിച്ചു. 2019ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസി പെൻഷൻകാർക്ക് ഓണം ഉത്സവബത്ത ലഭിക്കുന്നത്.
സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ശമ്പള അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. അർഹരായ ജീവനക്കാർക്ക് ബോണസും നൽകും. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപ ഉത്സവബത്ത ലഭിക്കും.
പെൻഷൻകാർക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. 2023ന് ശേഷം മുടങ്ങിയിരുന്ന ഓണം ശമ്പള അഡ്വാൻസും ഇത്തവണ നൽകും. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവൻസ് അല്ലെങ്കിൽ ഓണം അഡ്വാൻസ് ലഭിക്കും.
അനുവദിച്ച തുക ഉപയോഗിച്ച് ഓണത്തിന് മുമ്പായി ജീവനക്കാരുടെ ശമ്പളവും പെൻഷൻ കുടിശ്ശികയുടെ ഒരു ഭാഗവും വിതരണം ചെയ്യും. ഗഡുക്കളായി ശമ്പളം നൽകുന്നതിന് പകരം ഓണക്കാലത്ത് പൂർണ ശമ്പളം ഒറ്റത്തവണയായി അക്കൗണ്ടിലെത്തിക്കാനുള്ള നടപടികളും മാനേജ്മെന്റ് സ്വീകരിക്കും.
പ്രതിമാസം സർക്കാർ നൽകുന്ന ധനസഹായത്തിന് പുറമെയാണ് ഓണക്കാലത്തെ പ്രത്യേക സഹായമായി 33.92 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
അതേസമയം, ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ തുടങ്ങിയ അന്തർസംസ്ഥാന റൂട്ടുകളിലേക്കും സംസ്ഥാനത്തെ പ്രധാന റൂട്ടുകളിലേക്കും അധിക സർവീസുകൾ ഏർപ്പെടുത്തും. ‘എന്റെ കെഎസ്ആർടിസി’ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

Comments