തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ തിരക്കിനിടയിലും പകർച്ചവ്യാധികൾക്കെതിരായ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നടന്ന ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
രോഗങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂട്ടായ ഇടപെടലാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ഡ്രൈ ഡേ ശക്തമായി ആചരിച്ചതിലൂടെ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പരിപാടിക്ക് മുന്നോടിയായി നെട്ടയം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും ഹെൽത്ത് പ്ലേയും അവതരിപ്പിച്ചു.

Comments