
ഇംഫാല്‍: നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട ആറുപേരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണിപ്പുരില്‍ നടത്തിയ സമരം അക്രമാസക്തമായി. മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് പരുക്കേറ്റു. കുക്കി തീവ്രവാദികളെന്നു സംശയിക്കുന്ന സംഘമാണ് നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട ആറുപേരെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് നാഗ, മെയ്തേയ് സംഘടനകളുടെ നേതൃത്വത്തില്‍ വെസ്റ്റ് ഇംഫാല്‍ ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നാംദിലോങ് ഗ്രാമത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നാഗ, മെയ്തേയ് വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പരമോന്നത നാഗ അധികാരകേന്ദ്രമായ യുണൈറ്റഡ് നാഗ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇംഫാല്‍-ദിമാപ്പുര് ദേശീയപാതയും ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. സമരക്കാര്‍ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി. മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.





Comments