അയോധ്യയിലെ രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും വി.എച്ച്.പി. നേതാവുമായ ചമ്പത് റായിക്കും മുന്‍ ട്രസ്റ്റ് അംഗം അനില്‍ മിശ്രയ്ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സംബന്ധിച്ചും നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇപ്പോള്‍ മുമ്പിലുള്ളൂ. ആ ലക്ഷ്യത്തിന് വിഘാതമാകുന്നതൊന്നും, അതിനി ശ്രീരാമ ക്ഷേത്രത്തിന്റെ പേരിലുള്ളതായാലും, ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നുള്ളത് സംഭാവന കൊള്ളയില്‍ ധാര്‍മിക രോഷം കൊള്ളുന്നവര്‍ ഉള്‍ക്കൊണ്ടേ മതിയാവൂ.
ക്ഷേത്രക്കൊള്ളയെക്കുറിച്ച് അന്വേഷിച്ച എസ്.ഐ.ടി., സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും ഉള്ളടക്കം പുറത്തു വിടുകയുണ്ടായില്ല. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തു വരും മുമ്പേ ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന ഉറപ്പ് കിട്ടിയതുപോലെ ചമ്പത് റായിയും അനില്‍ മിശ്രയും അയോധ്യയില്‍ രംഗത്ത് സജീവമായെന്നും സന്യാസിമാരെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തിയെന്നുമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയോധ്യയില്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യോഗങ്ങളിലും ഇപ്പോള്‍ ഇരുവരും പങ്കെടുത്തുകൊണ്ടിരിക്കുന്നു.
അയോധ്യ രാമജന്മ ഭൂമി-ബാബറി മസ്ജിദ് കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടാകുന്നത് 2019 നവംബര്‍ ഒന്‍പതിനാണ്. ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 2020 ഫെബ്രുവരി അഞ്ചിന് ലോക്സഭയില്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് പ്രഖ്യാപനം നടത്തി. 15 അംഗങ്ങളില്‍ 12 അംഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. 2020 ജനുവരി 19-ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ മൂന്ന് അംഗങ്ങളെക്കൂടി തെരഞ്ഞെടുത്തു.
സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരന് ആയിരുന്നു സ്ഥാപക ട്രസ്റ്റി അംഗം. മഹന്ത് തൃത്വ ഗോപാല്‍ദാസ് ആയിരുന്നു ട്രസ്റ്റിന്റെ ചെയര്മാന്. നിര്‍മാണ കമ്മിറ്റി ചെയര്മാന് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന നൃപേന്ദ്ര മിശ്ര ആയിരുന്നു. ചമ്പത് റായ്, ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും സ്വാമി ഗോവിന്ദ് ദേവ് ഗിരി ട്രഷററുമായി നിയമിക്കപ്പെട്ടു. ഡോ. അനില്‍ മിശ്ര അടക്കം ഒന്‍പത് അംഗങ്ങള്‍ വേറെയും ഉണ്ടായിരുന്നു.
ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റേതായ രാജ്യവ്യാപകമായ സംഭാവനാ സമാഹരണം ആരംഭിക്കുന്നത് 2021 ജനുവരി ഒന്നിന് മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സംഭാവന സ്വീകരിച്ചുകൊണ്ടാണ്. തുടര്‍ന്ന് രാജ്യത്തുടനീളമുള്ള നിരവധി നേതാക്കളും പ്രമുഖ വ്യക്തികളും സംഭാവന നല്കി. 2021 ഏപ്രിലില്‍ ഏകദേശം 5000 കോടി രൂപ ഇന്ത്യയിലെല്ലായിടത്തുനിന്നുമായി സംഭാവന ലഭിച്ചു എന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ തന്നെ അവകാശപ്പെട്ടത്. 150000 വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി.) പ്രവര്‍ത്തകര്‍ സംഭാവന ശേഖരിക്കുന്നതില്‍ പങ്കെടുത്തതായും ട്രസ്റ്റ് അംഗങ്ങള്‍ അവകാശപ്പെട്ടിരുന്നു.
2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ശ്രീരാമന്റെ ബാലരൂപമായ രാം ലല്ലയുടെ വിഗ്രഹം ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് (പ്രാണപ്രതിഷ്ഠ). അതിനടുത്ത ദിവസം മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്ക് ദര്ശനത്തനായി തുറന്നുകൊടുത്തു. ദര്‍ശനത്തിനെത്തിയ ലക്ഷക്കണക്കിന് ഭക്തര്‍ വലിയ തോതില്‍ പണവും സ്വര്‍ണവും വെള്ളിയും കാണിക്കയായും സംഭാവനയായും നല്കി. ആദ്യ ദിവസങ്ങളില്‍ മാത്രം ശതകോടികളാണ് ഓണ്‍ലൈനായും കാണിക്കവഞ്ചിയിലൂടെയും ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ചത്.
എന്നാല്‍, ക്ഷേത്രത്തിനു ലഭിച്ച പണം വലിയ തോതില്‍ അപഹരിക്കപ്പെട്ടന്നുള്ള വസ്തുത പൊതുചര്‍ച്ചയായ ശേഷം ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തിയത് ട്രസ്റ്റിനുള്ളിലെ കാര്യങ്ങള്‍ അറിയുന്ന ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ്. ക്ഷേത്രനിര്‍മാണത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്നയാളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ വാക്കുകളില്‍ 'കൊള്ള'യാണ് ക്ഷേത്രത്തില്‍ നടന്നിട്ടുള്ളത്.
ഭക്തര്‍ സംഭാവനയായി നല്കിയ ഇരുന്നൂറുകോടി രൂപ ചില ജീവനക്കാര്‍ തട്ടിയെടുത്തുവെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിവാദമാക്കിയതിനെ തുടര്‍ന്നാണ് കൊള്ളയുടെ കൂടുതല്‍ കഥകള്‍ ചുരുളഴിയാന്‍ തുടങ്ങിയത്. ക്ഷേത്രത്തിലെ ഫണ്ട് ദുരുപയോഗത്തെക്കുറിച്ച് തനിക്കു നേരത്തെ അറിയാമായിരുന്നെന്ന്, പഴയ എം.പി. ബ്രിജ്ഭൂഷന് സിങ്ങിനും പുറത്തു പറയാന്‍ തോന്നിയത് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ച ശേഷമാണ്.
ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നടത്തിപ്പിലെ പിഴവുകള്‍ സ്വകാര്യ ഓഡിറ്റ് സ്ഥാപനം കണ്ടെത്തിയിരുന്നു. സംഭാവനയില് തിരിമറി നടക്കുന്നുണ്ടെന്ന് 2021-ല്‍ തന്നെ താന്‍ മനസിലാക്കിയിരുന്നുവെന്ന് ക്ഷേത്രത്തിലെ മുന്‍ അക്കൗണ്ടന്റായ മഹിപാല്‍ സിങ്ങും വെളിപ്പെടുത്തിയതും 2026-ല്‍ വിവാദങ്ങള്‍ ഉയര്‍ന്ന ശേഷം മാത്രമാണ്. എന്നാല്‍ ഇക്കാര്യം അന്നുതന്നെ താന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയെയും അഡ്മിനിസ്ട്രേറ്ററായിരുന്ന ഗോപാല്‍ റാവുവിനെയും അറിയിച്ചിരുന്നതായി മഹിപാല്‍ സിങ് പറയുന്നുണ്ട്.
ലാല്‍കൃഷ്ണ അദ്വാനി ഉള്‍പ്പെടെയുള്ള 30 പേര്‍ക്കൊപ്പം ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ. പ്രതി ചേര്‍ത്തയാളാണ് മുന്‍ കര്സേവകന് സന്തോഷ് ദുബെ. അയാളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''ബാബറും ഗസ്നിയും ഗോറിയും ഇവിടുത്തെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു കടന്നുപോയി. എന്നാല്‍ ഇവന്മാര് ക്ഷേത്രത്തിന്റെ ഖജനാവു തന്നെയാണ് കൊള്ളയടിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷകളേയുമാണ് വഞ്ചിക്കുന്നത്!''
ഇപ്പോള്‍ ധരംസേന ഭാരത് എന്ന സംഘടനയുടെ നടത്തിപ്പുകാരനായ ഇദ്ദേഹം ഈവര്‍ഷം ജൂണ്‍ 16-ന് രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയ്ക്കെതിരേ ഉത്തര്‍പ്രദേശ് പോലീസിന് പരാതി നല്കി. 2003-04 കാലം മുതല്‍ രാമക്ഷേത്രത്തിലേക്ക് ലഭിച്ച പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയും അഴിമതിയും നടന്നിട്ടുണ്ടെന്ന് സന്തോഷ് ദുബെ ആരോപിച്ചു. ജൂണ്‍ 16-ന് തന്നെയാണ് അയോധ്യയിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശരത് ശുക്ലയും അയോധ്യയിലെ രാമജന്മഭൂമി പോലീസ് സ്റ്റേഷനില്‍ ട്രസ്റ്റ് ഫണ്ട് തട്ടിപ്പിനെതിരേ പരാതി നല്‍കിയത്. ജൂണ്‍ 18-ന് ആംആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് സിങ്ങും ഫണ്ട് തട്ടിപ്പിനെതിരേ പോലീസില്‍ പരാതി നല്കി.
സന്തോഷ് ദുബെയുടെ പരാതിയില്‍ ചമ്പത് റായ്്യുടെയും മറ്റും പേര് എടുത്തു പറയുന്നുണ്ട്. പരാതിയില്‍ പറയുന്നു. ''രാമഭക്തര്‍ നല്കുന്ന സംഭാവനകളില്‍ നിന്ന് പ്രതിദിനം ഒരുകോടിയിലധികം രൂപ കാണിക്ക വഞ്ചികളില്‍ ലഭിക്കുന്നുണ്ട്. ഇത് കൈകാര്യം ചെയ്യുന്നത് രാമജന്മ ഭൂമി ട്രസ്റ്റ് അംഗങ്ങളാണ്. പ്രധാനമായും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ബന്‍സില്‍, അനില്‍ മിശ്ര, ഗോപാല്‍ റാവു, ചമ്പത് റായ്്യുടെ ൈഡ്രവര്‍ രാമശങ്കര്‍ യാദവ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി, ജീവനക്കാരുമായി ഒത്തുകളിച്ചു 200 കോടിയിലധികം രൂപയുടെ സംഭാവനകള്‍ തട്ടിയെടുത്തു.'' അന്വേഷണത്തിന്റെ ഭാഗമായി ഇവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ദുബെ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് നടത്തിയ ഭൂമി ഇടപാടുകളും ഗുരുതര ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ''കോട്ട് രാമചന്ദ്ര ഗ്രാമത്തിലെ പ്ലോട്ട് നമ്പര്‍ 247, മഹന്ത് മുരളിദാസ്, ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്ക്ക് വിറ്റു. ഈ ഭൂമിയുടെ യഥാര്‍ത്ഥ മൂല്യം ഏകദേശം 2.92 കോടി രൂപ മാത്രമാണെന്നിരിക്കെ ചമ്പത് റായ് അത് വാങ്ങിയത് 23 കോടി 69 ലക്ഷത്തിനാണ്.'' രാജ്യസഭാ എംപി. സഞ്ജയ്സിങ്ങിന്റെ പരാതിയില്‍ ആരോപിച്ചു. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങിച്ചതില്‍ വ്യക്തമായ അഴിമതിയുണ്ട് എന്നും ആരോപിക്കപ്പെട്ടിരുന്നു.
രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ചമ്പത് റായ് നിലവില്‍ വിശ്വഹിന്ദ് പരിഷത്ത് ഉപാധ്യക്ഷനാണ്.
രണ്ട് പ്രത്യേക സംഘങ്ങളാണ് അയോധ്യയിലെ സംഭാവന കൊള്ള അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത്. ജൂണ്‍ 13-ന് ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തില്‍ യോഗി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപവല്‍ക്കരിച്ച മൂന്നംഗ സംഘവും. ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത് തിരുവനന്തപുരം സ്വദേശിയായ ലഖ്നൗ റേഞ്ച് ഐ.ജി: എസ്. കിരണ്‍ ആണ്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്റായ്ക്കും ട്രസ്റ്റ് അംഗമായിരുന്ന അനില്‍ റായ്ക്കും ഇപ്പോള്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുള്ളത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘമാണ്.
ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് രണ്ട് അന്വേഷണ സംഘങ്ങളും ദിവസങ്ങള്‍ക്കകം നടത്തിയത്. 2024 ജനുവരി രണ്ടിന് ക്ഷേത്രം ദര്‍ശനത്തിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടേത് ഉള്‍പ്പടെ സാമ്പത്തിക സ്ഥിതി അതിവേഗം മാറിയതും ചിലര്‍ പൊടുന്നനെ കോടീശ്വരന്മാരായി മാറിയതും അന്വേഷണത്തുടക്കത്തില് തന്നെ എസ്.ഐ.ടിക്ക് ബോധ്യമായി. ചമ്പത് റായിയുമായി ബന്ധമുള്ള പലരുടെയും ആസ്തി കുത്തനെ ഉയര്‍ന്നതും എസ്.ഐ.ടി.യുടെ ഭാഗത്തുനിന്ന് തന്നെ പുറത്തുവന്നിരുന്നു. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്നും അഡ്മിനിസ്ട്രേറ്ററായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും പ്രത്യേക അന്വേഷണസംഘം ശിപാര്‍ശയും ചെയ്തിരുന്നതാണ്.
എന്നാല്‍ യുവാക്കളുടെ സമരം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്ന സമയത്ത് സംഭാവന കൊള്ള അന്വേഷണത്തിന്റെ ഗതിതന്നെ മാറി. യഥാര്‍ത്ഥ കുറ്റവാളികളായ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്് ഭാരവാഹികള്‍ അന്വേഷണ പരിധിക്ക് പുറത്തായി. അന്വേഷണവും അറസ്റ്റും ജീവനക്കാരിലേക്ക് മാത്രമായി ഒതുങ്ങി. ട്രസ്റ്റിന്റെ വരുമാനം, ചെലവ്, സംഭാവനകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഭൂമി ഇടപാടുകള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാന് ഉദ്യോഗസ്ഥരോട് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് വിസമ്മതിച്ച കാര്യം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ തമ്മില്‍ രേഖാമൂലം വ്യക്തമാക്കുന്നുണ്ട്.
സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് സംഭാവന എണ്ണുന്നതിനായി പുറംകരാര്‍ ഏജന്‍സി വഴി നിയമിക്കപ്പെട്ടവര്‍ മാത്രം. പ്രത്യേക അന്വേഷണസംഘം നല്കിയ അന്തിമ റിപ്പോര്‍ട്ടിലൂടെ ചമ്പത് റായിയെയും അനില്‍ റായിയെയും മറ്റ് ഉത്തരവാദപ്പെട്ടവരേയും രക്ഷിച്ചെടുത്തത് സംഘപരിവാര്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ്.

Comments