അടിച്ചു വാരി അകവും പുറവും
പഴമുറത്തില്‍ പഞ്ഞം കോരി
നീട്ടി വിളിച്ചേ ആര്‍ത്തു വിളിച്ചേ
ആര്‍പ്പോ ഇറോ ഇറോ.
ആ വിളി ഈവിളി പലവിളി
കേട്ടിട്ടെന്നുടെ തൊടിയില്‍
തുമ്പകളെല്ലാം ചെവിയോര്‍ത്തു
അച്‌ഛന്‍ തൂക്കിയ മാവിന്‍കൊമ്പില്‍
ഓര്‍മ്മകളിളകി ആയത്തില്‍.
തിരുവോണത്തിന്‍ പാട്ടുകള്‍
മൂളും കാറ്റിന്‍ തുമ്പില്‍
നൃത്തം ചെയ്?തു എന്നുടെ ബാല്യം.
പൂക്കള്‍ നുള്ളി പൂക്കള്‍ നുള്ളി
അത്തം വന്നു വൃത്തം പോലെ.
വട്ടം പോലെ
ചിത്തം നിറയെ പൂക്കളമങ്ങനെ.
ഓണപ്പകലിന്‍ പൊന്‍വെയിലില്‍
താളം മേളം പുലിക്കളി.
ഓണനിലാവില്‍ സുന്ദരരാവില്‍
കരടികള്‍ ചാടിയിറങ്ങുന്നു.
ഓണമേ ഓണമേ
പിന്നെയും വായോ
പിന്നെയും പിന്നെയും
പിന്നെയും വായോ
ശ്രീ ഇടവൂര്‍




Comments