
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ പണം അനുവദിച്ചു. പെൻഷനായി 32 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുമ്പായി തന്നെ പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരാണെന്ന വിമർശനവും ഉയർന്നിരുന്നു. കുടിശ്ശിക തുക അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.







Comments