വാഷിങ്ടൺ/ന്യൂഡൽഹി: യുഎസിൽ ഇന്ത്യൻ യുവാവ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ഗുർദീപ് സിങ് (28) ആണ് ന്യൂയോർക്കിൽ കൊല്ലപ്പെട്ടത്.
പിസ ഡെലിവറി ഏജന്റായ ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
13 വർഷം മുമ്പ് വായ്പയെടുത്താണ് മകൻ യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാൽ പറഞ്ഞു. വലിയ കടബാധ്യതകളുമായാണ് മകൻ വിദേശത്തേക്ക് പോയത്. യുഎസിലെത്തിയശേഷവും നിരവധി ദുരിതങ്ങൾ അനുഭവിച്ചെന്നും കുടുംബത്തിന് താങ്ങാകാൻ രാവും പകലും മകൻ കഠിനാധ്വാനം ചെയ്തിരുന്നെന്നും പിതാവ് പറഞ്ഞു.

Comments