ന്യൂഡല്‍ഹി: പെല്ലറ്റ് തോക്കില്‍നിന്നുള്ള വെടിയുണ്ടകളേറ്റ വിദ്യാര്‍ഥി നല്കിയ പരാതിയില്‍ കേസെടുക്കാത്തതിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രതിഷേധത്തിനിടെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന്റെ ഭിത്തി ഗ്രാഫിറ്റി വരച്ച് വികൃതമാക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശി കരണാണ് അറസ്റ്റിലായത്.
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡല്‍ഹി പൊതുസ്വത്ത് വികൃതമാക്കല്‍ തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.സി.ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സംഭവത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കേസില്‍ പ്രതിയുടെ പങ്കിനെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.





Comments