ന്യൂഡല്‍ഹി: അതിര്‍ത്തിത്തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഇന്നു ചൈനയില്‍. വിവിധ വിഷയങ്ങളില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അടക്കമുള്ളവരുമായി ദോവല്‍ ചര്‍ച്ച നടത്തും. നാളെ ബെയ്ജിങ്ങില്‍ നിശ്ചയിച്ചിരിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള 25-ാം ഘട്ട പ്രത്യേക പ്രതിനിധി ചര്‍ച്ചയ്ക്ക് ഇരുവരും നേതൃത്വം നല്‍കും.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സമഗ്രപരിഹാരം കാണാന്‍ 2003-ല്‍ രൂപീകരിച്ച അതിര്‍ത്തി ചര്‍ച്ചാ സംവിധാനത്തിലെ നിയുക്ത പ്രത്യേക പ്രതിനിധികളാണ് ദോവലും വാങ് യീയും. ഇരുപക്ഷവും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ഫലപ്രദമായ മാര്‍ഗമായാണ് ഈ സംവിധാനത്തെ കാണുന്നത്.
ന്യൂഡല്‍ഹിയില്‍ അടുത്തമാസം 12, 13 തീയതികളില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ദോവല്‍-വാങ് യി കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം.
ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ചൈനീസ് പ്രസിഡന്റ് എത്തിയാല്‍ ബ്രിക്സ് ഉച്ചകോടിയുടെ ഇടവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷിബന്ധം ഊഷ്മളമാക്കാമെന്ന പ്രതീക്ഷ ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.





Comments