മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു. ചികിത്സയിലായിരുന്ന നിരവധി കുഞ്ഞുങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു.
ആശുപത്രിയുടെ മൂന്നാം നിലയില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായത്. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്പെഷല്‍ നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ഇന്നലെ പുലര്‍ച്ചെ 3.15 ഓടെയാണ് സംഭവം. സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. ഗുരുതരമായ പൊള്ളലേല്‍ക്കുകയും പുക ശ്വസിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മൂന്ന് കുഞ്ഞുങ്ങളും മരിച്ചത്. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ആറ് നവജാതശിശുക്കളെ ചികിത്സയ്ക്കായി അടുത്തുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മാസം തികയാതെ ജനിച്ചവരും ഗുരുതരാവസ്ഥയിലുള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നത്. ആശുപത്രിയിലെ എന്‍.ഐ.സി.യുവിലെ വെന്റിലേറ്ററിന് പുലര്‍ച്ചെ 3.15 ഓടെ തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചുു. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കിയതായും റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബാവുങ്കുലെ പറഞ്ഞു.

Comments