ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിജയിച്ചതടക്കം അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി.
തെരഞ്ഞെടുപ്പ് കേസുകള്‍ തീര്‍പ്പാകുന്നതുവരെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോതിയെ അറിയിച്ചു. തുടര്‍ന്ന്, ഉപതെരഞ്ഞെടുപ്പുകള്‍ വിജ്ഞാപനം ചെയ്യുന്നതിനുള്ള ഇടക്കാല സ്റ്റേ കോടതി സെപ്റ്റംബര്‍ എട്ടുവരെ നീട്ടി. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ ടി.വി.കെ. സമര്‍പ്പിച്ച അപേക്ഷ തള്ളി.
അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പുഫലം ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ തീര്‍പ്പാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന് നിലപാടിനെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം, കൊളത്തൂര്‍ മണ്ഡലത്തിലെ തന്റെ തോല്‍വി ചോദ്യംചെയ്ത് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. ടി.വി.കെയുടെ വി.എസ്. ബാബു 8795 വോട്ടിനാണ് സ്റ്റാലിനെ തോല്‍പ്പിച്ചത്. വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വോട്ടിങ് യന്ത്രങ്ങളുടെ തകരാറും വി.വി. പാറ്റ് യന്ത്രങ്ങളിലെ ക്രമക്കേടുമാണ് സ്റ്റാലിന് ആരോപിക്കുന്നത്. വി.എസ്. ബാബുവിന്റെ ജയം റദ്ദാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെടുന്നു.
കൊളത്തൂര്‍ മണ്ഡലത്തില്‍ ഹാട്രിക് ജയം നേടിയിട്ടുള്ള സ്റ്റാലിന് നാലാം അങ്കത്തിലാണ് കാലിടറിയത്. സ്റ്റാലിനു മണ്ഡലത്തില്‍ ആരെയും അറിയില്ലെന്നാണ് അദ്ദേഹത്തെ തോല്‍പ്പിച്ച് എം.എല്‍.എയായ വി.എസ്. ബാബുവിന്റെ ആരോപണം. മുഖ്യമന്ത്രിയായാലും എം.എല്‍.എയായാലും നാട്ടുകാരുമായി ബന്ധം പുലര്‍ത്തണമെന്നു സ്റ്റാലിനെ ബാബു ഉപദേശിച്ചു.

Comments