ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിങ്കളാഴ്ച പെയ്ത കനത്ത മഴ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ര്ട വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്ന് അന്താരാഷ്ര്ട സര്‍വീസുകള്‍ ഉള്‍പ്പെടെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.
12 വിമാനങ്ങള്‍ ജയ്പുരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ മോശമായതോടെ വിമാന സര്‍വീസുകളുടെ സമയക്രമത്തിലും കമ്പനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. ഡല്‍ഹിയിലെ മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാന സര്‍വീസിന്റെ നിലവിലെ സ്ഥിതി വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ പരിശോധിക്കണമെന്നും കമ്പനി അറിയിച്ചു.
ഡല്‍ഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ സമീപ പ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും അമര്‍ന്നു.
ഗുരുഗ്രാമിലും ഫരീദാബാദിലും കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സോഹ്ന റോഡില്‍ രണ്ടടിയോളം വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് കിലോമീറ്ററോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സ്ഥിതിഗതികള്‍ പരിഗണിച്ച് 'വര്‍ക്ക് ഫ്രം ഹോം' സൗകര്യം ഏര്‍പ്പെടുത്താന്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്കി.

Comments