ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലടക്കം വി.വി.ഐ.പികളുടെ പൊതുവേദികളിലെ സാന്നിധ്യത്തിനു മുന്നോടിയായുള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാധാരണ നടപടിക്രമം മാത്രമാണെന്നു വിദേശകാര്യമന്ത്രാലയം. ഇത് വി.വി.ഐ.പി. സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ടുള്ള നിലവിലെ നയത്തിന്റെ ഭാഗമാണ്. യു.എസ്. പ്രസിഡന്റിന്റെ പ്രവചനാതീത സ്വഭാവത്തിന്റെ പശ്ചാത്തലത്തില്‍ അധികജാഗ്രത പുലര്‍ത്താറുണ്ടെന്നും വിശദീകരണം.
ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളില്‍നിന്ന് ചോദ്യങ്ങള്‍ സ്വീകരിക്കരുതെന്ന് ഇന്ത്യ പ്രത്യേകം ആവശ്യപ്പെട്ടിരുന്നെന്ന ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പൂര്‍ണ പത്രസമ്മേളനം നടത്തുന്നതിനെ വിദേശകാര്യമന്ത്രാലയം എതിര്‍ത്തിരുന്നെന്നും ഗോര്‍ കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 15 മുതല്‍ 17 വരെ ഫ്രാന്‍സിലെ എവിയാന്‍-ലെ-ബെയ്ന്സിലായിരുന്നു ഉച്ചകോടി. വി.വി.ഐ.പി. സന്ദര്‍ശനത്തിനു മുന്നോടിയായും നേതാക്കളുടെ പൊതുപരിപാടികളുടെ ക്രമീകരണം സംബന്ധിച്ചും ഇരുപക്ഷവും തമ്മില്‍ ആശയവിനിമയം സാധാരണമാണ്. ഇത്തരം സന്ദര്‍ശനങ്ങളില്‍ തങ്ങള്‍ സ്വീകരിക്കുന്ന പതിവുരീതി അമേരിക്കയെ അറിയിച്ചിരുന്നു. യു.എസ്. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ പ്രവചനാതീതമായ പെരുമാറ്റത്തെക്കുറിച്ച് ഒപ്പമുള്ള പ്രതിനിധി സംഘാംഗങ്ങള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. ദക്ഷിണാഫ്രിക്ക, യുൈക്രന് പ്രസിഡന്റുമാരുമായുള്ള ട്രംപിന്റെ സംഭാഷണങ്ങള്‍ ഉദാഹരണം. അതിനാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും കരുതലോടെയുള്ള സമീപനമാണ് ഉണ്ടായതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം സൂചിപ്പിച്ചാണ് ജി-7 ഉച്ചകോടിക്കിടെ നടന്ന സംഭവത്തിലെ സെര്‍ജിയോ ഗോറിന്റെ വിശദീകരണം. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
അതിനു മുന്നോടിയായി ഇന്ത്യക്കാര്‍ എന്തൊക്കെ വിഷയങ്ങളാണ് ഉന്നയിക്കാന്‍ സാധ്യതയുള്ളതെന്നു പ്രസിഡന്റ് ട്രംപ് ആരാഞ്ഞതായി ഗോര്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് ഒറ്റ ആവശ്യം മാത്രമാണുള്ളത്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാം.
എന്നാല്‍, ചോദ്യങ്ങളില്ലാത്ത രീതിയിലായിരിക്കണം അതു സംഘടിപ്പിക്കേണ്ടത്. ഒരു പൂര്‍ണ പത്രസമ്മേളനം പാടില്ല. ഇന്ത്യന്‍ സംഘം ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന തന്റെ വിശദീകരണത്തിന് അതില്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണമെന്നും ഗോര്‍ പറഞ്ഞു.
അന്‍പതോളം ക്യാമറകളുമായി മാധ്യമസംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുനേതാക്കളും ഏതാനും മിനിറ്റ് സംസാരിച്ചു. അതിനുശേഷം ക്യാമറകളിലേക്കുനോക്കി എന്തെങ്കിലും ചോദ്യമുണ്ടോയെന്നു പ്രസിഡന്റ് ട്രംപ് ചോദിച്ചു. ഈ പരാമര്‍ശം 'എല്ലാറ്റിനും വഴിയൊരുക്കി' എന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് 15 മിനിറ്റിലധികം ട്രംപ് മറുപടി നല്‍കിയെങ്കിലും മോദി ചോദ്യങ്ങളോടു പ്രതികരിക്കാതിരുന്നതാണ് വിവാദമായത്.

Comments