
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയേക്കുമെന്ന് സൂചന. ഇതിനുള്ള ചുവടുവയ്പാണ് നന്ദന് നിലേകനി ചെയര്‍മാനായ ഉന്നതാധികാര കര്‍മസേന ഇന്നലെ അവതരിപ്പിച്ചത്. ജെ.ഇ.ഇ മാതൃകയില്‍ നീറ്റ് പരീക്ഷയും സി.ബി.റ്റി (കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്) രീതിയിലാക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് സൂചനകള്‍.12 മുതല്‍ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് ആലോചന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിര്‍ദേശമുണ്ട്. 1,000 ടെസ്റ്റിങ് സെന്ററുകള്‍ ഇതിനായി ഒരുക്കും. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പരീക്ഷാകേന്ദ്രങ്ങള്‍ കുറ്റമറ്റതാക്കും.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്നവ ഉള്‍പ്പെടെ മൊത്തത്തിലുള്ള പരീക്ഷാ പരിഷ്കാരങ്ങള്‍ക്കായി നന്ദന് നിലേകനി ചെയര്‍മാനായി ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
നീറ്റിലെ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 36 ദിവസം നീണ്ടുനിന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നാലെയാണിത്. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിലാണ് കലാശിച്ചത്. ഇതിനിടെ, പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാനുള്ള നടപടികള്‍ കേന്ദ്രം പ്രഖ്യാപിച്ചു.ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേകനിയുടെ നേതൃത്വത്തില്‍ ആറംഗ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു, എന്‍.ടി.എയുടെ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാന്‍ സാങ്കേതിക ഇടപെടലുകളും ഘടനാപരമായ പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.നിലേകനിയെ കൂടാതെ, ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് എസ്. സോമനാഥ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ തപന്‍ ദേക, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മദ്രാസ് ഡയറക്ടര്‍ വി. കാമകോടി, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കര്‍വാള്‍, ലോജിസ്റ്റിക്സ് വിദഗ്ധന്‍ അമൃത് ലാല്‍ മീണ എന്നിവരാണ് പാനലിലുള്ളത്.
പൊതു പരീക്ഷകളുടെ നടത്തിപ്പ്, സുരക്ഷ, രൂപകല്‍പ്പന, ഭരണം എന്നിവയുമായി ബന്ധപ്പെട്ട സമഗ്ര പരിഷ്കാരങ്ങള്‍ ശിപാര്‍ശ ചെയ്യുകയാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, അക്കാദമിക് സ്ഥാപനങ്ങള്‍, പരീക്ഷാ നടത്തിപ്പ്, 'ടെസ്റ്റ്-ഇന്‍ഡന്റിങ്' സ്ഥാപനങ്ങള്‍, വിഷയ-സാങ്കേതിക വിദഗ്ധര്‍ എന്നിവരില്‍ നിന്നെല്ലാം പരിഷ്കാരങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ ടാസ്ക് ഫോഴ്സ് ക്ഷണിച്ചു. വ്യവസായ, സിവില്‍ സൊസൈറ്റി സംഘടനകളില്‍ നിന്നടക്കം നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.
സെപ്റ്റംബര്‍ 13നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. മികച്ച പരീക്ഷാ ചട്ടക്കൂട് നിര്‍മിക്കുന്ന ഏതൊരു നടപടികളും നിര്‍ദേശിക്കാം.
ടാസ്ക് ഫോഴ്സ് വെബ്സൈറ്റ്, ഫോണ്‍ (18001804747) അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. വാട്ട്സ്ആപ്പ് വഴി +917827042830 എന്ന നമ്പറിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. അല്ലെങ്കില്‍ ന്ധന്ധണ്മന്ഥ://ന്ദന്റ.ണ്ഡനു/917827042830ന്ധനുറ്റന്ധണ്മന്ധക്ഷക്ല ിക്ക് ചെയ്യാം. അവര്‍ക്ക് ഞ്ഞറ്റന്റണ്ഡ"നുക്ഷഗ്നത്സണ്ഡന്ഥസ്സന്റന്ഥക്ഷഗ്നത്സ്യനുഗ്ന്രണ്മന്ധ.ദ്ദഗ്നത്മ.ദ്ധ എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയയ്ക്കാനും കഴിയും.





Comments