
ബംഗളൂരു: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കര്‍ണാടക പ്ലാനിങ് ആന്‍ സ്റ്റാസ്റ്റിക്സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. രാജി പ്രഖ്യാപിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ നാഗേന്ദ്ര, ദളിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്നു പറഞ്ഞു. വാല്മീകി കോര്‍പ്പറേഷനിലെ 89 കോടി രൂപയുടെ അഴിമതിയാണ് നാഗേന്ദ്രയ്ക്കു കുരുക്കായത്. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. ഇതേവിഷയത്തില്‍ രണ്ട് വര്‍ഷം മുമ്പും ഇദ്ദേഹം രാജിവെച്ചിരുന്നു. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായശേഷം നാഗേന്ദ്ര മന്ത്രിസഭയില്‍ തിരിച്ചെത്തിയതിനെതിരെ പ്രതിപക്ഷമായ ബി.ജെ.പിയും ജെ.ഡി.എസും പ്രതിഷേധിച്ചിരുന്നു.





Comments