ശ്രീനഗര്‍: ഭീകരസംഘടനയുടെ ഭീഷണിസന്ദേശം പുറത്തുവന്നതിനു പിന്നാലെ കശ്മീരി പണ്ഡിറ്റുകള്‍ ആശങ്കയില്‍. വീടുകളുടെ വിലാസവും ഫോണ്‍നമ്പറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭീഷണി സന്ദേശത്തില്‍ ഉള്‍പ്പെട്ടതാണ് ആശങ്കയ്ക്കു കാരണം. നിരോധിതസംഘടനയായ ലഷ്കറെ തോയ്ബയുടെ അനുബന്ധസംഘടനയെന്ന് കരുതപ്പെടുന്ന യുണൈറ്റഡ് ലിബറേഷന്‍ കൗണ്‍സിലിന്റെ പേരിലാണ് ഭീഷണിസന്ദേശം പുറത്തുവന്നത്.
മുന്‍കാലങ്ങളിലും ഇതുപോലെ ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കശ്മീരിലും ജമ്മുവിലും ജീവിക്കുന്ന വ്യക്തികളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, കൃത്യമായ മേല്‍വിലാസങ്ങള്‍ എന്നിവ പുതിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കശ്മീരി പണ്ഡിറ്റുകളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു.
സുരക്ഷാ ഏജന്‍സികള്‍ ഈ കത്തിന്റെ വിശ്വാസ്യത പരിശോധിച്ചു വരികയും ഇത് പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മുന്‍പ് സമാനമായ ഭീഷണി ഉയര്‍ന്നു വന്നപ്പോള്‍, പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജ് പ്രകാരം ജോലിയില്‍ പ്രവേശിച്ച ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ താഴ്വരയിലെ ക്യാമ്പുകളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം, കശ്മീര്‍ താഴ്വരയെ നടുക്കിയ 1998-ലെ വംധാമ കൂട്ടക്കൊലക്കേസില്‍ ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്.ഐ.എ) അന്വേഷണം പുനഃരാരംഭിച്ചു. കശ്മീരില്‍ ഭീകരവാദം ശക്തമായിരുന്ന കാലത്തുണ്ടായ പണ്ഡിറ്റുകളെ ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങളിലെ പഴയ കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
1998 ജനുവരി 25-ന് ഗന്ദര്‍ബാല്‍ ജില്ലയിലെ വംധാമ ഗ്രാമത്തില്‍ കശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ക്ക് നേരെയാണ് ഭീകരാക്രമണം നടന്നത്. മാരകായുധങ്ങളുമായി എത്തിയ ഭീകരര്‍ വീടുകളില്‍ അതിക്രമിച്ചുകയറി ഒന്‍പത് സ്ത്രീകളും നാല് കുട്ടികളുമടക്കം 23 പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു.
സംഭവം നടന്ന് മൂന്ന് പതിറ്റാണ്ടാകുമ്പോഴും കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. വംധാമ കൂട്ടക്കൊലയുമായും കശ്മീരി പണ്ഡിറ്റ് നേതാവ് ടികാ ലാല്‍ തപ്ലുവിന്റെ വധവുമായും ബന്ധപ്പെട്ട് കശ്മീര്‍ താഴ്വരയിലെ വിവിധയിടങ്ങളില്‍ എസ്.ഐ.എ റെയ്ഡുകള്‍ നടത്തിയിരുന്നു.

Comments