ചെന്നൈ: നിയമസഭയില്‍ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മൂന്ന് സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
'അന്നപൂര്‍ണി സൂപ്പര്‍ സിക്സ്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 2027 പൊങ്കല്‍ മുതല്‍ ഇത് നടപ്പാക്കുമെന്നാണ് വാഗ്ദാനം.
ഏകദേശം 1.30 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രകാരം യോഗ്യരായ ഗുണഭോക്താക്കള്‍ വാങ്ങുന്ന മൂന്ന് എല്‍.പി.ജി സിലിണ്ടറുകളുടെ പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും.
പദ്ധതിക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം 4,000 കോടിരൂപ ചെലവാകുമെന്നാണ് കണക്ക്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഒരു വര്‍ഷം ആറ് എല്‍.പി.ജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു വിജയുടെ കക്ഷിയായ ടി.വി.കെയുടെ വാഗ്ദാനം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൗജന്യ ബസ് യാത്രയും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായുള്ള 'വെട്രി പയണ തിട്ടം' പദ്ധതിയും വിപുലീകരിച്ചു.
ഓര്‍ഡിനറി ബസുകളില്‍ മാത്രമല്ല എക്സ്പ്രസ്, എല്‍.എസ്.എസ് (ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ്), ഡീലക്സ് സര്‍വീസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ഈ പദ്ധതി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെന്നൈ പരന്ദൂരില്‍ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പരന്ദൂരില്‍ സ്റ്റാലിന് സര്‍ക്കാരാണ് വിമാനത്താവളം പ്രഖ്യാപിച്ചിരുന്നത്. ഈ പദ്ധതിക്കെതിരേ ദീര്‍ഘകാലമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പദ്ധതിമൂലം ദുരിതത്തിലാകുന്ന പ്രദേശവാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെന്നൈ വിമാനത്താവളത്തില്‍ പുതിയതായി ഒരു ടെര്‍മിനല്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Comments