
കൊച്ചി: നടിയെ തട്ടിക്കൊണ്ടു ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ നുണ പരിശോധനയ്ക്ക് തയ്യറല്ലെന്നാണ് സുനിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ സുനി, വിജീഷ്, എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി കൂട്ടി. എന്നാല്‍ നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
തെളിവ് ശേഖരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ഇന്നലെവരെ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനിയെയുടെയും വിജിഷിന്റെയും കാലാവധി നീട്ടിവാങ്ങിയത്. ചട്ടമനുസരിച്ച് ആദ്യ റിമാന്‍ഡ് കാലാവധിയില്‍ മാത്രമേ പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കുകയുള്ളു.






