കണ്ണൂർ : വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ 9 മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ വാഹനങ്ങൾ തലനാരിഴയ്ക്കാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് പാൽച്ചുരത്തിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
സ്ഥലത്ത് കല്ലും മണ്ണും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലേക്കും വയനാട്ടിലേക്കും ഉള്ള യാത്രക്കാർ തലശ്ശേരി- ബാവലി സംസ്ഥാനാന്തര പാത (തലശ്ശേരി-നെടുംപൊയിൽ-പേര്യ-മാനന്തവാടി റോഡ് ) ഉപയോഗിക്കണം.

Comments