
പട്ന: ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന് (ബി.പി.എസ്.സി.) പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികളുടെ വന്‍ പ്രക്ഷോഭം.
ചൊവ്വാഴ്ച ഗാന്ധി മൈതാനത്തുനിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസുമായി ഏറ്റുമുട്ടി. നിരോധിത മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ഥികളെ പോലീസ് തടഞ്ഞു.പരീക്ഷയിലെ ക്രമക്കേടുകളെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എഴുപതാം ബി.പി.എസ്.സി. പരീക്ഷ റദ്ദാക്കണമെന്നതിനു പുറമേ മറ്റാവശ്യങ്ങളും ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അധ്യാപക നിയമന പരീക്ഷയായ ടി.ആര്.ഇ. 4.0-ല്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ബി.പി.എസ്.സി, ബിഹാര്‍ സ്റ്റാഫ് സെലക്ഷന് കമ്മിഷന് (ബി.എസ്.എസ്.സി), സബ് ഇന്‍സ്പെക്ടര്‍ നിയമനങ്ങളിലെ പ്രശ്നങ്ങളില്‍ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ടി.ആര്.ഇ. 4.0 പരീക്ഷ ഒരൊറ്റ ഘട്ടമായി നടത്തണമെന്നും നെഗറ്റീവ് മാര്‍ക്കിങ് രീതി ഒഴിവാക്കണമെന്നുമാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.





Comments