
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ എന്‍ജിനീയറും കുടുംബവും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഷൂട്ടിങ് കോച്ച് അറസ്റ്റില്‍. കാക്കിനാഡയില്‍ 16 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തദ്ദേശവകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ തില്ലാപുഡി നൂകരാജു, ഭാര്യ മീന, മകള്‍ സൗജന്യ എന്നിവരാണ് രാജമഹേന്ദ്രാവരത്തെ പാലത്തില്‍നിന്ന് ഗോദാവരിയിലേക്ക് ചാടി മരിച്ചത്. സംഭവത്തില്‍ ഷൂട്ടിങ് പരിശീലകന് ഷെയ്ഖ് സാദിക് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
സാദിക് ഖാന്, രാജുവിനെയും കുടുംബത്തെയും മതംമാറ്റാന്‍ ശ്രമിച്ചുവെന്നും കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പ്രേരിപ്പിച്ചുവെന്നുമാണ് ആരോപണം. ഇക്കാര്യം സൂചിപ്പിക്കുന്ന രാജുവിന്റെ കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഒളിവില്‍ കഴിയുകയായിരുന്ന സാദിക് ഖാനെ ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. രാജുവുനെയും കുടുംബത്തെയും രണ്ടു വര്‍ഷമായി സാദിക് ഖാന് പരിചയമുണ്ടെന്ന് പോലീസ് പറയുന്നു. രാജുവിന്റെ മകള്‍ സൗജന്യയുടെ മകന് പഠിക്കുന്ന സ്കൂളിലെ ഷൂട്ടിങ് പരിശീലകനാണ് സാദിക് ഖാന്. രാജുവിന്റെ ആത്മഹത്യക്കുറിപ്പിലെ ആരോപണങ്ങളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. അതേസമയം, സംഭവത്തില്‍ സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷണം നടത്തണമെന്നും ഇതില്‍ വന്‍ ഗൂഢാലോചനയും രാജ്യാന്തര ഇടപെടലും ഉണ്ടെന്ന് വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവും മുന്‍ എം.പി വിജയസായി റെഡ്ഡി ആവശ്യപ്പെട്ടു. മതപരിവര്‍ത്തനവും കവര്‍ച്ചയും തോക്ക് വിതരണവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്ന പത്തംഗ സംഘത്തിലെ അംഗമാണ് ഖാനെന്നും റെഡ്ഡി ആരോപിച്ചു.





Comments